കോട്ടയം:എരുമേലിയിൽ അധ്യാപകനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പള്ളി ടെക്‌നിക്കൽ സ്‌കൂളിലെ ഇലക്ട്രോണിക്‌സ് ഡെമോൺസ്ട്രേറ്ററായ ചാത്തൻതറ സ്വദേശി ഷെഫി യൂസഫിനെയാണ് (33) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകും വഴി ചരളയ്ക്ക് സമീപമാണ് സംഭവം.
എരുമേലിയിൽ അധ്യാപകന്‍ കാറിനുള്ളിൽ മരിച്ച നിലയില്‍ - Kottayam news updates
കോട്ടയം എരുമേലിയിലെ റോഡരികിലെ കാറിനുള്ളില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി.
മരിച്ച ഷെഫി യൂസഫ്(33)
റോഡരികിലെ കാറിനുള്ളില്‍ ഷെഫി കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ഷെഫിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.