കോട്ടയം: യുഡിഎഫ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് തയ്യാറാകാതെ എന്‍എസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് സുകുമാരന്‍ നായരുമായി കോണ്‍ഗ്രസിന്‍റെയും മുസ്ലീം ലിഗിന്‍റെയും നേതാക്കള്‍ കൂടിക്കാഴ്‌ചക്ക് സമയം തേടിയത്. എന്നാല്‍ തത്കാലം കൂടിക്കാഴ്‌ച വേണ്ട എന്ന മറുപടിയാണ് എന്‍എസ്എസിൽ നിന്നും ലഭിച്ചത്.
യുഡിഎഫുമായി കൂടിക്കാഴ്‌ചക്ക് തയ്യാറാവാതെ സുകുമാരന്‍ നായര്‍ - എന്‍എസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായർ
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് എന്‍എസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായരുമായി കോണ്‍ഗ്രസിന്‍റെയും മുസ്ലീം ലിഗിന്‍റെയും നേതാക്കള്‍ കൂടിക്കാഴ്‌ചക്ക് സമയം തേടിയത്.
പി കെ കുഞ്ഞാലിക്കുട്ടി തിങ്കളാഴ്‌ചയും കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പുമാണ് കൂടിക്കാഴ്‌ചയ്ക്ക് ശ്രമിച്ചത്. ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകളൊന്നും വേണ്ട എന്ന നിലപാടാണ് എന്‍എസ്എസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്നാണ് സൂചന. എല്ലാവരോടും സമദൂരം എന്നതാണ് എന്‍എസ്എസിന്‍റെ പ്രഖ്യാപിത നയം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് സാമുദായിക നേതാക്കളുമായി യുഡിഎഫ് നേതൃത്വം കൂടിക്കാഴ്‌ച നടത്തി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്‍റെ ഭാഗമായാണ് എന്‍എസ്എസ് ജനറൽ സെക്രട്ടറിയുമായും നേതാക്കൾ കൂടിക്കാഴ്‌ചക്ക് ശ്രമിച്ചത്.