കേരളം

kerala

By

Published : Feb 3, 2021, 10:54 AM IST

ETV Bharat / state

ബി.സി.വി.ടി കോഴ്‌സ്: ആദ്യ നാല് റാങ്കും കോട്ടയം മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾക്ക്

കൊല്ലം കടക്കൽ സ്വദേശി എം.രഹ്നക്ക് ഒന്നാം റാങ്കും ചേർത്തല വടുതല സ്വദേശി ഷഫീല പി. എസിന് രണ്ടാം റാങ്കും ലഭിച്ചു.

BCVT course  Students of Thrissur Health University  Thrissur Health University  തൃശൂർ ആരോഗ്യ സർവകലാശാല  ബി.സി.വി.റ്റി  ബി.സി.വി.റ്റി കോഴ്‌സിന്‍റെ ആദ്യ നാല് റാങ്ക്
ബി.സി.വി.റ്റി കോഴ്‌സിന്‍റെ ആദ്യ നാല് റാങ്കും കോട്ടയം മെഡിക്കൽ കോളജിന്

കോട്ടയം:തൃശൂർ ആരോഗ്യ സർവകലാശാലയുടെ ബാച്ചിലർ ഓഫ് കാർഡിയോ വാസ്‌കുലർ ടെക്​നോളജി (ബി.സി.വി.ടി) കോഴ്‌സി​ന്‍റെ ആദ്യ നാല് റാങ്കും കോട്ടയം മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ കരസ്ഥമാക്കി. കൊല്ലം കടക്കൽ സ്വദേശി എം.രഹ്നക്ക് ഒന്നാം റാങ്ക്​ ലഭിച്ചു. ചേർത്തല വടുതല സ്വദേശി ഷഫീല പി. എസിന് രണ്ടാം റാങ്കും, ​മലപ്പുറം സ്വദേശി ഫാത്തിമ തസ്‌നീമിന് മൂന്നാം റാങ്കും, മലപ്പുറം പെരിങ്കാവ് സ്വദേശിക്ക് ഹിബ ഷെറിൻ വി.കെയ്‌ക്ക്​ നാലാം റാങ്കും ലഭിച്ചു.

കേരളത്തിൽ ഏറ്റവും കൂടുതൽ ആന്‍റിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സ നൽകുന്നതുൾപ്പെടെ മികച്ച ചികിത്സ നൽകുന്ന കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗത്തിന് ലഭിച്ച മറ്റൊരു അംഗീകാരം കൂടിയാണിത്. ചികിത്സക്കൊപ്പം മികച്ച രീതിയിലുള്ള വിദ്യാഭ്യാസ നേട്ടം ഉണ്ടാക്കാൻ സാധിച്ചത് അഭിമാനാർഹമാണെന്നും, കഴിഞ്ഞ വർഷം കോളജിന് മൂന്ന് റാങ്കുകൾ ലഭിച്ചിരുന്നതായും കാർഡിയോളജി മേധാവി ഡോ. വി.എൽ ജയപ്രകാശ് പറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ സർക്കാർ മെഡിക്കൽ കോളജുകളിലും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ഓരോ മെഡിക്കൽ കോളജുകളിലുo മാത്രമാണ് ഈ കോഴ്‌സുള്ളത്​.

ABOUT THE AUTHOR

...view details