കോട്ടയം: പാലായിൽ വിദ്യാർഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച കോളജ് മനേജ്മെന്‍റിനെതിരെ സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻ.ഹരിയുടെ നേതൃത്വത്തിൽ പാല ഹോളിക്രോസ് കോളജിന്‍റെ കവാടം ഉപരോധിച്ചു.
വിദ്യാർഥിനിയുടെ ആത്മഹത്യ; കോളജ് കവാടം ഉപരോധിച്ച് ബി.ജെ.പി
വിദ്യാർഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച സ്വകാര്യ കോളജ് മനേജ്മെന്‍റിനെതിരെ സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് എൻ.ഹരിയുടെ നേതൃത്വത്തിൽ കോളജ് കവാടം ഉപരോധിച്ചത്.
വിദ്യാർഥിനിയുടെ ആത്മഹത്യ; കോളജ് കവാടം ഉപരോധിച്ച് ബി.ജെ.പി
പെൺകുട്ടിയെ മാനസികമായി പീഡീപ്പിച്ചതിന്‍റെ പശ്ചാതലത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത്. കുട്ടിയുടെ ഭാഗത്ത് വീഴ്ച വന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് അധികൃതർ രക്ഷിതാക്കളെ അറിയിക്കാതിരുന്നതെന്നും എൻ.ഹരി ചോദിച്ചു. പുഴയിൽ നിന്നും കണ്ടെടുത്ത മൃതദേഹം ബന്ധുക്കളെപ്പോലും കാണിക്കാതെ പൊലീസ് തിടുക്കപ്പെട്ട് നീക്കം ചെയ്തത് ആർക്കു വേണ്ടിയാണെന്നും ആരോപണ വിധേയമായ കോളജിനെപ്പറ്റിയും മനേജ്മെന്‍റിനെ പറ്റിയും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.