കോട്ടയം : എരുമേലിയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച തീർഥാടക സംഘത്തെ അനുനയിപ്പിച്ച് കോട്ടയം പൊലീസ് മേധാവി കെ കാർത്തിക്. ശബരിമലയില്‍ മകരജ്യോതി കാണാന്‍ എത്തിയ അയ്യപ്പഭക്തരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. ഇന്ന് രാവിലെ ഏഴരയോടെയാണ് എരുമേലിയിൽ തീർഥാടകർ റോഡ് ഉപരോധിച്ചത്.
വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ അയ്യപ്പഭക്തരുടെ പ്രതിഷേധം ; അനുനയിപ്പിച്ച് കോട്ടയം പൊലീസ് മേധാവി - കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത
എരുമേലിയില്‍ മകരജ്യോതി കാണാന്‍ എത്തിയ അയ്യപ്പഭക്തരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച അയ്യപ്പഭക്തരെ കൈയ്യിലെടുത്ത് കോട്ടയം എസ് പി കെ കാര്‍ത്തിക്
മകരവിളക്കിനോടനുബന്ധിച്ച് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ പല കേന്ദ്രങ്ങളിലും വാഹനങ്ങൾ പിടിച്ചിട്ടിരുന്നു. ഒരു മണിക്കൂറോളം തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർ വഴിയിൽ കുത്തിയിരുന്ന് ശരണം വിളിച്ചു.
തുടർന്ന് കോട്ടയം പൊലീസ് മേധാവി കെ. കാർത്തിക് എത്തി മകരവിളക്കിന് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് പറഞ്ഞ് മനസിലാക്കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തമിഴ്‌നാട്ടുകാരനായ എസ്‌പിയ്‌ക്ക് തീർഥാടകരുടെ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ആയതും പ്രതിഷേധം തണുപ്പിച്ചു. എസ്‌പിയ്‌ക്കൊപ്പം സെൽഫി എടുത്തും നന്ദി പറഞ്ഞുമാണ് തീർഥാടകർ മടങ്ങിയത്.