കേരളം

kerala

ETV Bharat / state

കുറവിലങ്ങാട് പള്ളിയില്‍ കപ്പല്‍പ്രദിക്ഷണം നടന്നു

മൂന്ന് നോമ്പിന്‍റെ പ്രധാന ആചാരമായ വിശ്വാസികൾ തീർത്ത കടലില്‍ ആടിയുലയുന്ന കപ്പല്‍ അപൂർവ്വ കാഴ്ചയായി.

By

Published : Feb 5, 2020, 3:54 AM IST

കപ്പല്‍പ്രദിക്ഷണം  കുറവിലങ്ങാട് മര്‍ത്തമറിയം ഫെറോന പള്ളി  kuravilangadu martha mariyam church  kappal
കുറവിലങ്ങാട് പള്ളിയില്‍ കപ്പല്‍പ്രദിക്ഷണം നടന്നു


കോട്ടയം: കുറവിലങ്ങാട് മര്‍ത്തമറിയം ഫെറോനാപ്പള്ളിയില്‍ കപ്പല്‍ പ്രദിക്ഷണം നടന്നു. മൂന്ന് നോമ്പിന്‍റെ പ്രധാന ആചാരമായ വിശ്വാസികൾ തീർത്ത കടലില്‍ ആടിയുലയുന്ന കപ്പല്‍ അപൂർവ്വ കാഴ്ചയായി മാറി. യോനാ പ്രവാചകന്‍റെ നിനവേ യാത്രയുടെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് കപ്പല്‍ പ്രദിക്ഷണം. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും നോമ്പിനുശേഷം നാവീകപാരമ്പര്യം പേറുന്ന കടപ്പൂര്‍ നിവാസികളുടെ കൈകളിലാണ് കപ്പല്‍ ആടിയുലയുന്ന ചടങ്ങ് നടന്നത്. നൂറുകണക്കിന് കടപ്പൂര്‍ നിവാസികളാണ് കപ്പല്‍ സംവഹിച്ചത്. നൂറ്റാണ്ടുകള്‍ക്ക് മുൻപ് തുടങ്ങിയ പാരമ്പര്യം കടപ്പൂരിന്‍റെ ഇപ്പോഴത്തെ തലമുറ മാറ്റംകൂടാതെ കാത്തുപാലിച്ചുപോരുന്നു എന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

കുറവിലങ്ങാട് പള്ളിയില്‍ കപ്പല്‍പ്രദിക്ഷണം നടന്നു

ദൈവത്തില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിച്ച യോനാ പ്രവാചകന്‍ കപ്പലിലായിരിക്കെ കടല്‍ക്ഷോഭത്തിപ്പെടുന്നതിന്‍റെ സ്മരണയാണ് കപ്പല്‍ പ്രദിക്ഷണത്തിലൂടെ അനുസ്മരിക്കുന്നത്.

ABOUT THE AUTHOR

...view details