കോട്ടയം: പാർട്ടിക്ക് എതിരായി പ്രവർത്തിച്ചിട്ടില്ലെന്ന് ശശി തരൂർ എംപി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമായ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത് എങ്ങനെ പാര്‍ട്ടി വിരുദ്ധമാകുമെന്നും തരൂര്‍ ചോദിച്ചു. പരിപാടിയെ കുറിച്ച് ജില്ല നേതൃത്വത്തെ അറിയിക്കുന്നതില്‍ വീഴ്‌ച വരുത്തിയിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി.
'യൂത്ത് കോണ്‍ഗ്രസിന്‍റെ പരിപാടിയില്‍ പങ്കെടുക്കുന്നത് പാര്‍ട്ടി വിരുദ്ധമാകുന്നത് എങ്ങനെ': ശശി തരൂര്‍ - ശശി തരൂര്‍
14 വര്‍ഷത്തിനിടെ താന്‍ പലയിടത്തും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട് അപ്പോഴൊന്നും ഇല്ലാത്ത ഒരു വിവാദം ഇപ്പോള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് മനസിലാകുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു
പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിച്ചിട്ടില്ല
14 വര്‍ഷത്തിനിടെ താന്‍ പലയിടത്തും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത ഒരു വിവാദം ഇപ്പോള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷണം ലഭിച്ചതുകൊണ്ടാണ് ബിഷപ്പ് ഹൗസുകളില്‍ എത്തിയത്.
അതില്‍ രാഷ്‌ട്രീയമില്ല. എല്ലാവരോടും നല്ല ബന്ധം സൂക്ഷിക്കാന്‍ തനിക്ക് ഇഷ്‌ടമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.