കോട്ടയം: കേരളാ കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കൾ ജോസ് കെ മാണി വിഭാഗത്തിൽ ചേർന്നു. സംസ്ഥാന ഭാരവാഹികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും മൂന്ന് ജില്ലാ പ്രസിഡന്‍റുമാരും ജില്ലാ ഭാരവാഹികളുമാണ് പാർട്ടിയിൽ നിന്ന് രാജിവച്ച് കേരള കോൺഗ്രസ് എമ്മില്‍ ചേർന്നത്.
കേരളാ കോൺഗ്രസ് സ്‌കറിയ തോമസ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ കേരള കോൺഗ്രസ് എമ്മിൽ ചേർന്നു - kerala congress news
സംസ്ഥാന വൈസ് ചെയർമാൻ ഐസക്ക് പ്ലാപ്പള്ളി, സംസ്ഥാന ട്രഷറർ ടിഒ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള നേതാക്കളും പ്രവർത്തകരുമാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിൽ ചേർന്നത്
സംസ്ഥാന വൈസ് ചെയർമാൻ ഐസക്ക് പ്ലാപ്പള്ളി, സംസ്ഥാന ട്രഷറർ ടിഒ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ട് ജോസ് കെ മാണി വിഭാഗത്തിൽ ചേർന്നത്. വർത്തമാനകാല രാഷ്ട്രീയത്തിൽ കേരളാ കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന്‍റെ പ്രസക്തി നഷ്ട്ടപ്പെട്ടുവെന്നും ഇടതു പക്ഷത്തിന് ശക്തി പകരാൻ ജോസ് കെ മാണിക്കൊപ്പം നിൽക്കാനാണ് തീരുമാനമെന്നും സംസ്ഥാന ട്രഷറർ ടിഒ എബ്രഹാം പറഞ്ഞു. 25ഓളം പേരാണ് സ്‌കറിയ തോമസ് വിഭാഗത്തിൽ നിന്ന് വിട്ട് കേരള കോൺഗ്രസ് എമ്മിൽ ചേർന്നത്.
യഥാർഥ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗമാണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടു. സ്‌കറിയാ തോമസ് ഏകപക്ഷീയമായാണ് പാർട്ടിയിൽ തീരുമാനം എടുത്തിരുന്നതെന്നും പാർട്ടി വിട്ടവർ കുറ്റപ്പെടുത്തി. 1000 പേരെ പങ്കെടുപ്പിച്ച് കോട്ടയത്ത് ലയന സമ്മേളനം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.