കോട്ടയം: തേവരുപാറ മാലിന്യ പ്ലാന്‍റിനെതിരെ പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ എസ്‌ഡിപിഐ. ഈരാറ്റുപേട്ടയിലെയും പരിസരപ്രദേശങ്ങളിലെയും ആര്യോഗ്യപ്രശ്‌നങ്ങളുടെ പ്രധാന കാരണം മാലിന്യ പ്ലാന്‍റില്‍ നിന്ന് പുറന്തള്ളുന്ന മലിനജലമാണെന്നും ഈ സാഹചര്യത്തില്‍ നാടിനെ മാരകരോഗങ്ങളില്‍ നിന്നും രക്ഷിക്കുക, മീനച്ചിലാറിനെ വീണ്ടെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറിയിച്ചു.
തേവരുപാറ മാലിന്യ പ്ലാന്‍റിനെതിരെ എസ്‌ഡിപിഐ പ്രക്ഷോഭത്തിലേക്ക് - sdpi
മാലിന്യ പ്ലാന്‍റ് ശരിയായ രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ട നഗരസഭാ സെക്രട്ടറിക്ക് നിവേദനം നല്‍കി
തേവരുപാറ മാലിന്യ പ്ലാന്‍റിനെതിരെ എസ്‌ഡിപിഐ
മാലിന്യ പ്ലാന്‍റ് ശരിയായ രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി ഹിലാല്‍ വെള്ളുപ്പറമ്പിലിന്‍റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട നഗരസഭാ സെക്രട്ടറിക്ക് നിവേദനം നല്‍കി. പ്രക്ഷോഭത്തിന്‍റെ ഭാഗമായി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 25 ന് വൈകിട്ട് 5 മണിക്ക് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.