കേരളം

kerala

ETV Bharat / state

മോദി ശബരിമല ഉയര്‍ത്തുന്നത് വർഗീയത വളർത്താനെന്ന് ശശി തരൂർ - narendramodi

ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമമെന്ന് ശശി തരൂർ എം.പി

ശശി തരൂർ എം.പി  നരേന്ദ്രമോദി  പുതുപ്പള്ളി കോട്ടയം  puthuppally kottayam  narendramodi  sasi tharur
നരേന്ദ്രമോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താനെന്ന് ശശി തരൂർ

By

Published : Apr 3, 2021, 3:55 PM IST

കോട്ടയം: നരേന്ദ്രമോദി ശബരിമല വിഷയം ഉയര്‍ത്തുന്നത് വർഗീയത വളർത്താനെന്ന് ശശി തരൂർ എം.പി. പ്രധാനമന്ത്രിക്ക് കേരളത്തിലെത്തിയാൽ മറ്റൊന്നും പറയാനില്ലെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സിപിഎമ്മിനെ എതിർക്കുന്നത് കോൺഗ്രസാണ്. നേമത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിസിപി സഖ്യമെന്ന മോദിയുടെ വിമർശനം കേരളത്തെക്കുറിച്ച് അറിയാത്തതിനാലാണ്. ചില കാര്യങ്ങളിൽ ബിജെപിക്കെതിരെ എൽഡിഎഫിനും യുഡിഎഫിനും ഒരേ നിലപാടുണ്ടാകാമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ശശി തരൂർ കോട്ടയത്ത് എത്തിയത്. പുതുപ്പള്ളിയിൽ ശശി തരൂർ വിദ്യാർഥികളുമായി സംവാദം നടത്തി.

നരേന്ദ്രമോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താനെന്ന് ശശി തരൂർ

ABOUT THE AUTHOR

...view details