വ്യാപാരിക്ക് കൊവിഡ്; ഈരാറ്റുപേട്ട മാര്‍ക്കറ്റിലേക്കുള്ള വഴികൾ അടച്ചു - erattupetta
മാര്‍ക്കറ്റിലേക്ക് കടക്കാനുള്ള പത്തോളം വഴികൾ വലിയ ടിന്‍ ഷീറ്റുകള്‍ ഉപയോഗിച്ച് മറച്ചു. സമ്പര്‍ക്ക വ്യാപനം ഒഴിവാക്കാനാണ് നടപടി.
കോട്ടയം: ഈരാറ്റുപേട്ട മാര്‍ക്കറ്റിലേക്കുള്ള വഴികൾ അടച്ചു. മാര്‍ക്കറ്റിനുള്ളില്‍ നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മാര്‍ക്കറ്റിലേക്ക് കടക്കാനുള്ള പത്തോളം വഴികൾ വലിയ ടിന്‍ ഷീറ്റുകള്‍ ഉപയോഗിച്ച് മറച്ചു. മാര്‍ക്കറ്റിനോട് ചേർന്നുള്ള നഗരസഭ ഓഫിസിലേക്ക് എത്തുന്നവരെ ആവശ്യം കണക്കിലെടുത്ത് കടത്തിവിടും. മാര്‍ക്കറ്റിലെ വ്യാപാരിക്കും വ്യാപാരിയുടെ കുടുംബത്തിലെ അഞ്ച് പേര്‍ക്കും ജീവനക്കാര്‍ക്കും അടക്കം രോഗം ബാധിച്ചു. സമ്പര്‍ക്ക വ്യാപനം ഒഴിവാക്കാനാണ് നടപടി. മാര്‍ക്കറ്റിൽ നിന്ന് സാധനങ്ങള്‍ വാങ്ങിയവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.