കേരളം

kerala

ETV Bharat / state

'കുറഞ്ഞത് അഞ്ച് ലക്ഷം' ; അർഹരായ എല്ലാവർക്കും പട്ടയമെന്ന് റവന്യൂമന്ത്രി

'കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്ത് 1.53 ലക്ഷം പട്ടയങ്ങള്‍ നല്‍കി'

By

Published : Jul 12, 2021, 8:49 PM IST

Updated : Jul 12, 2021, 9:20 PM IST

സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കുമെന്ന് റവന്യു മന്ത്രി  റവന്യു മന്ത്രി  revenue minister  k rajan  deed title  പട്ടയം
സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കുമെന്ന് റവന്യു മന്ത്രി

കോട്ടയം: സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്‍ക്കും കൈവശമുള്ള ഭൂമിയുടെ രേഖ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍. കോട്ടയം ജില്ല കലക്‌ടറുമായും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു അദ്ദേഹം.

അർഹരായ എല്ലാവർക്കും പട്ടയമെന്ന് റവന്യൂമന്ത്രി

സാധാരണക്കാരായ ജനങ്ങള്‍ക്ക് നിയമങ്ങളുടെയും ചട്ടങ്ങളുടെയും പരിധിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പട്ടയം ലഭ്യമാക്കാന്‍ കഴിയണം. ഇതിന് നിയമപരിരക്ഷയോ ഉത്തരവോ ആവശ്യമെങ്കില്‍ ഉറപ്പാക്കണം.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്ത് 1.53 ലക്ഷം പട്ടയങ്ങള്‍ നല്‍കിയിരുന്നു. ഇക്കുറി ചുരുങ്ങിയത് അഞ്ചുലക്ഷം പട്ടയങ്ങളെങ്കിലും നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

നൂറുദിവസംകൊണ്ട് പട്ടയവും പര്‍ച്ചേസ് സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ പതിനാറായിരത്തോളം രേഖകള്‍ കൊടുക്കാനാകും. സര്‍ക്കാരിന്‍റെ ഒരുതരി മണ്ണുപോലും അനര്‍ഹമായി ആരും കൈപ്പറ്റുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. ഇതിനുള്ള നടപടികള്‍ക്ക് സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി വാഗ്‌ദാനം ചെയ്തു.

Also Read: കാതോലിക്ക ബാവയ്ക്ക് പ്രാർഥനാനിർഭരമായ അന്ത്യാഞ്ജലി

എല്ലാവര്‍ക്കും ഭൂമിയും എല്ലാ ഭൂമിക്കും രേഖ നല്‍കുന്നതും സേവനങ്ങളുടെ ആധുനികവത്കരണവും കാലഘട്ടത്തിന്‍റെ ഉത്തരവാദിത്വമായി ഏറ്റെടുത്ത് നിര്‍വഹിക്കേണ്ടതുണ്ട്.

സേവനങ്ങള്‍ പൂര്‍ണമായും സ്‌മാര്‍ട്ടാക്കുന്നതിന് കുറഞ്ഞ കാലം മതി. ഉദ്യോഗസ്ഥര്‍ക്ക് സ്വയം നവീകരിക്കുന്നതിന് പരിശീലന സംവിധാനം വകുപ്പില്‍ ഏര്‍പ്പെടുത്തും. പ്രവര്‍ത്തന മികവ് വിലയിരുത്തി ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം നല്‍കുന്നതിനും നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Last Updated : Jul 12, 2021, 9:20 PM IST

ABOUT THE AUTHOR

...view details