കോട്ടയം: പാലാ നഗരസഭയിൽ സംവരണ വാർഡുകൾ പുനർ നിർണയിച്ചു. വാർഡ് രണ്ട് വനിത സംവരണമായും വാർഡ് അഞ്ച് ഹരിജൻ സംവരണമായും തെരഞ്ഞെടുത്തു. മൂന്നാം തവണയും ആറാം വാർഡ് സംവരണ വാർഡാക്കിക്കൊണ്ടുള്ള ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് കേരള കോൺ (എം) പാലാ നിയോജക മണ്ഡലം സെക്രട്ടറി ബൈജു കൊല്ലം പറമ്പിൽ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പുനർ നിർണയം നടന്നത്.
പാലാ നഗരസഭയിൽ സംവരണ വാർഡുകൾ പുനർ നിർണയിച്ചു - കേരള കോണ്‍ഗ്രസ്
മൂന്നാം തവണയും ആറാം വാർഡ് സംവരണ വാർഡാക്കിക്കൊണ്ടുള്ള ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് കേരള കോൺ (എം) പാലാ നിയോജക മണ്ഡലം സെക്രട്ടറി ബൈജു കൊല്ലം പറമ്പിൽ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പുനർ നിർണയം നടന്നത്.
പാലാ നഗരസഭയിൽ സംവരണ വാർഡുകൾ പുനർ നിർണയിച്ചു
നഗരസഭയിലെ പുലിമലക്കുന്ന് ആറാം വാർഡ് 2010, 2015 വർഷങ്ങളിൽ സംവരണ വാർഡായിരിക്കവെ വീണ്ടും മൂന്നാം തവണയും സംവരണ വാർഡായി നിശ്ചയിച്ചതിനെതിരെയായിരുന്നു ബൈജു കൊല്ലംപറമ്പിൽ ഹർജിയിൽ ചോദ്യം ചെയ്തത്. രണ്ട് പ്രാവശ്യം സംവരണ വാർഡായിരുന്ന നഗരസഭയിലെ 12-ാം വാർഡ് ജനറൽ ആക്കി മാറ്റുകയും ആറാം വാർഡ് വീണ്ടും സംവരണ വാർഡായി നില നിർത്തിയതും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഉത്തരവു പ്രകാരം 6, 12. വാർഡുകൾ ഒഴിച്ചു നിർത്തി മറ്റുള്ള 24 വാർഡുകൾ പുനർനിർണ്ണയം നടത്തുകയായിരുന്നു.