കോട്ടയം:രാജ്യത്ത് ജനാധിപത്യവും ബഹുസ്വരതയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ പോരാട്ടമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധമെന്ന് ആന്‍റോ ആന്‍റണി എം.പി. ഈ പോരാട്ടത്തില്‍ പങ്കെടുക്കുന്നവരാണ് യഥാര്‍ഥ ദേശസ്‌നേഹികള്‍.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടമാണ് യഥാര്‍ഥ ദേശ സ്നേഹം: ആന്‍റോ ആന്‍റണി എം.പി - CAA
വീണ്ടുമൊരു സ്വാതന്ത്യസമരത്തിന് ജനങ്ങള്‍ ഇറങ്ങേണ്ട കാലാമായെന്നും എം.പി
രാജ്യത്തിന്‍റെ ചരിത്രവും സ്വാതന്ത്ര്യസമരപോരാട്ടവും വിസ്മരിച്ച് വര്‍ഗീയ വിഷം കുത്തിവെച്ച് ഇന്ത്യയെ തകര്‍ക്കാനും മറ്റൊരു ഹിറ്റ്‌ലറാവാനുമുള്ള മോദി-അമിത്ഷാ കൂട്ടുകെട്ടിനെ ജീവരക്തം നല്‍കി രാജ്യത്തെ ജനങ്ങള്‍ എതിര്‍ക്കും. ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വവും സ്വാതന്ത്യവും സംരക്ഷിക്കാന്‍ വീണ്ടുമൊരു സ്വാതന്ത്യസമരത്തിന് ജനങ്ങള്‍ ഇറങ്ങേണ്ട കാലാമായെന്നും എം.പി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്ക് നടന്ന ലോംഗ് മാര്‍ച്ചിന്‍റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.