കോട്ടയം: കാഞ്ഞിരപ്പള്ളി സപ്ലൈക്കോ വിതരണം ചെയ്ത പല വ്യജ്ഞന കിറ്റുകളില്‍ കൃത്രിമം നടത്തിയ ഒരാൾ അറസ്റ്റില്‍. സപ്ലൈക്കോ അധികൃതരുടെ പരാതിയെ തുടർന്ന് കൂവപ്പള്ളി എ.ആർ.ഡി 23 നമ്പർ റേഷൻ കട ഉടമ ജോണി ഫിലിപ്പിനെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. റേഷൻ കടയിലൂടെ വിതരണം ചെയ്ത ശേഷം കിറ്റുകള്‍ തിരികെ സപ്ലൈക്കോ ഔട്ട്‌ലെറ്റില്‍ എത്തിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
സർക്കാർ കിറ്റില്‍ കൃത്രിമം; റേഷൻ കട ഉടമ അറസ്റ്റില്‍ - government kit fraud story
സപ്ലൈക്കോ അധികൃതരുടെ പരാതിയെ തുടർന്ന് കൂവപ്പള്ളി എ.ആർ.ഡി 23 നമ്പർ റേഷൻ കട ഉടമ ജോണി ഫിലിപ്പിനെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു
17ഇന പലച്ചരക്ക് സാധനങ്ങൾ അടങ്ങിയ കിറ്റുകളുടെ ആകെ തൂക്കം 10 കിലോ 700 ഗ്രാമാണ്. എന്നാല്‍ റേഷൻ കടയുടമ തിരികെ എത്തിച്ച കിറ്റുകളുടെ തുടക്കം ആറ് കിലോ മുതൽ എട്ട് കിലോ വരെ മാത്രമായിരുന്നു. പല കിറ്റുകളിൽ നിന്നും പഞ്ചസാര, ഗോതമ്പ്, വെളിച്ചെണ്ണ എന്നിവയടക്കം എടുത്തു മാറ്റിയതായി കണ്ടെത്തി. കാലാവധി കഴിഞ്ഞതും ഗുണമേന്മയില്ലാത്തതുമായ ഉത്പ്പന്നങ്ങളും തിരികെ എത്തിച്ച കിറ്റുകളിൽ ഉണ്ടായിരുന്നതായി സപ്ലൈക്കോ അധികൃതർ അറിയിച്ചു. വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പരാതി ഉയർന്ന റേഷൻ കടയിൽ നിന്നും വിതരണം ചെയ്‌ത 759 കിറ്റുകളിലും സർക്കാർ ഉൾപ്പെടുത്തിയ വസ്‌തുക്കൾ ആണോ ഉണ്ടായിരുന്നതെന്ന് പരിശോധന നടത്താനും നിർദേശിച്ചിട്ടുണ്ട്. 409, 420 വകുപ്പുകൾ പ്രകാരം വഞ്ചനയ്ക്കും എസ്സൻഷ്യൽ കമ്മോഡിറ്റിസ് ആക്‌ട് 31, 7 വകുപ്പുകൾ പ്രകാരവുമാണ് റേഷൻ കട ഉടമയ്ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.