കേരളം

kerala

ETV Bharat / state

'കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാന്‍ സര്‍ക്കാര്‍ ശ്രമം' ; വിമര്‍ശനവുമായി രമേശ് ചെന്നിത്തല - മദ്യനയം

സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ രമേശ് ചെന്നിത്തല ; സംസ്ഥാനത്തെ മദ്യത്തില്‍ മുക്കി കൊല്ലാനുള്ള ശ്രമമെന്ന് വിമര്‍ശനം

മാണി സി കാപ്പന് പ്രശ്നമുണ്ടെങ്കിൽ യുഡിഎഫ് പരിഹരിക്കും  ramesh chennithala  new liqer policy  മദ്യനയം  രമേശ് ചെന്നിത്തല
"കേരളത്തെ മദ്യത്തില്‍ മുക്കികൊല്ലാന്‍ സര്‍ക്കാര്‍ ശ്രമം"; പുതിയ മദ്യനയത്തില്‍ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

By

Published : Mar 31, 2022, 6:22 PM IST

Updated : Mar 31, 2022, 7:13 PM IST

കോട്ടയം :സംസ്ഥാനത്തെ മദ്യത്തില്‍ മുക്കി കൊല്ലാന്‍ സര്‍ക്കാര്‍ ശ്രമമമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുതിയ മദ്യനയത്തിന്‍റെ പശ്ചാത്തലത്തിലാണ് രൂക്ഷവിമര്‍ശനം. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നിയമവിരുദ്ധമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം. ഇതുസംബന്ധിച്ച് താന്‍ നല്‍കിയ പരാതി വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ സിപിഐയുടെ നിലപാട് വിശ്വസിക്കാന്‍ കഴിയില്ല. സിപിഐ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങുന്ന സ്ഥിതിയാണ് നിലവിലെന്നും അദ്ദേഹം ആരോപിച്ചു. ലോകായുക്‌ത വിഷയത്തിലെ സിപിഐ നിലപാടിനെ മുന്‍നിര്‍ത്തിയായിരുന്നു മുന്‍ പ്രതിപക്ഷ നേതാവിന്‍റെ പരാമര്‍ശം.

സര്‍ക്കാരിന്‍റെ പുതിയ മദ്യനയത്തിനെതിരെ രമേശ് ചെന്നിത്തല

Also read: മാണി സി.കാപ്പനെ എല്‍ഡിഎഫില്‍ എടുക്കുന്ന പ്രശ്‌നമേയില്ല: എ.കെ ശശീന്ദ്രന്‍

മാണി സി കാപ്പന്‍റെ പ്രശ്‌നം യുഡിഎഫ് നേതൃത്വം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായാണ് മാണി സി കാപ്പന്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലേക്കെത്തിയത്. മുന്നണിയില്‍ തഴയപ്പെടുന്നു എന്ന ആരോപണമാണ് കാപ്പന്‍ ഉന്നയിക്കുന്നത്.

Last Updated : Mar 31, 2022, 7:13 PM IST

ABOUT THE AUTHOR

...view details