കോട്ടയം:പുതുപ്പള്ളി കൊച്ചാലുംമൂട്ടിലുണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ട് വയസുകാരനും മരിച്ചു. അപകടത്തിൽ മരിച്ച ജലജയുടെ മകൻ അമിത്താണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മുണ്ടക്കയം കരിനിലം സ്വദേശികളായ കന്നപ്പള്ളിയിൽ ജിൻസ്, ജിൻസിൻ്റെ പിതൃസഹോദരി ഭർത്താവ് മുരളി, ഇദ്ദേഹത്തിൻ്റെ മകൾ ജലജ എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവർ.
പുതുപ്പള്ളി വാഹനാപകടം; മരണം നാലായി
പുതുപ്പള്ളി കൊച്ചാലുംമൂട്ടിൽ വെള്ളിയാഴ്ചയാണ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്
പുതുപ്പള്ളി വാഹനാപകടം; മരണം നാലായി
പുതുപ്പള്ളി കൊച്ചാലുംമൂട്ടിൽ വെള്ളിയാഴ്ചയാണ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പാമ്പാടിയിലെ മരണവീട്ടിൽ പോയി മടങ്ങി വരികയായിരുന്ന കുടുംബത്തിൻ്റെ കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കോട്ടയത്ത് നിന്നും അഗ്നി രക്ഷാ സേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് ജിൻസിൻ്റെയും മുരളിയുടെയും മൃതദേഹം പുറത്തെടുത്തത്.