കോട്ടയം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രബല ശക്തിയാകാൻ കാരണക്കാർ കെ എസ് യു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. കോട്ടയത്ത് നടന്ന 54 ാമത് പി സി ചാക്കോ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എഫ്ഐയെ ശക്തമാക്കിയത് കെ എസ് യു: പി എസ് ശ്രീധരൻപിള്ള - sfi
കോൺഗ്രസ് തകർച്ചയുടെ പാതയിലാണെന്നും രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് വ്യാജ കോൺഗ്രസാണെന്നും ശ്രീധരൻപിള്ള
വർഷങ്ങൾക്ക് മുമ്പ് കെ എസ് യു ശക്തമായിരുന്ന കോളജിലെ പ്രവർത്തനങ്ങൾ കണ്ടുവളർന്ന എസ്എഫ്ഐ അത്തരം പ്രവർത്തനങ്ങൾ തുടർന്ന് പോന്നതാണ് യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ എന്ന സംഘടനക്ക് പ്രചാരം നേടികൊടുക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് തകർച്ചയുടെ പാതയിലാണെന്നും രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് വ്യാജ കോൺഗ്രസാണെന്നും ശ്രീധരൻപിള്ള ആരോപിച്ചു. കോട്ടയം പബ്ളിക്ക് ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി സി തോമസ്, ബിജെപി ഉപാധ്യക്ഷൻ ജി രാമൻനായർ, ബിജെപി ജില്ലാ സെക്രട്ടറി എൻ ഹരി, കേരള ജനപക്ഷ മുന്നണി ചെയർമാൻ ഹസൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.