കോട്ടയം: സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യ്ത മന്ത്രി കെ.ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും കോട്ടയം നഗരത്തിൽ പ്രതിഷേധങ്ങൾ നടന്നു .
കോട്ടയത്ത് പ്രതിഷേധം ആളിക്കത്തിച്ച് കോൺഗ്രസ് - march
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ മാർച്ചിനു ശേഷമാരംഭിച്ച യൂത്ത് കോൺഗ്രസ് മാർച്ചിലും സംഘർഷം
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ മാർച്ചിനു ശേഷമാരംഭിച്ച യൂത്ത് കോൺഗ്രസ് മാർച്ചും സംഘർഷത്തിലാണ് കലാശിച്ചത്. തിരുന്നക്കര ഗാന്ധിസ്ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം കലക്ട്രേറ്റ് പടിക്കൽ പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ കലക്ട്രേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രതിഷേധക്കാർ കെ.കെ റോഡ് ഉപരോധിച്ചതോടെ പൊലീസ് പ്രവർത്തകൾക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിന് ശേഷവും പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറാകാതെ റോഡിൽ തന്നെ നിലയുറപ്പിച്ചതോടെ പൊലീസ് ലാത്തി വീശി.
ലാത്തിചാർജിൽ ചാർജിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ചിന്തു കുര്യൻ ജോയിക്ക് പരിക്കേറ്റു. ശേഷം കെ.കെ റോഡിൽ വീണ്ടും ഒത്തുചേർന്ന പ്രവർത്തകർ തിരിച്ച് തിരുന്നക്കരയിലേക്ക് പ്രകടനം നടത്തി. ഒരു മണിക്കൂറോളം കെ.കെ റോഡിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.