കേരളം

kerala

ETV Bharat / state

ലൈസൻസില്ലാതെ നടത്തുന്ന മൊബൈൽ വെൽഡിംഗ് തൊഴിൽ നിയന്ത്രിക്കണമെന്നാവശ്യപ്പട്ട്‌ പ്രതിഷേധം - കോട്ടയം

വർക്ക് ഷോപ്പ് ഉടമകളും തൊഴിലാളികളുമാണ്‌ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്‌

ലൈസൻസ്‌  മൊബൈൽ വെൽഡിംഗ്  mobile welding  Protest  unlicensed mobile welding  കോട്ടയം  പ്രതിഷേധം
ലൈസൻസില്ലാതെ നടത്തുന്ന മൊബൈൽ വെൽഡിംഗ് തൊഴിൽ നിയന്ത്രിക്കണമെന്നാവശ്യപ്പട്ട്‌ പ്രതിഷേധം

By

Published : Mar 4, 2021, 8:28 PM IST

കോട്ടയം:ലൈസൻസില്ലാതെ നടത്തുന്ന മൊബൈൽ വെൽഡിംഗ് തൊഴിൽ നിയന്ത്രിക്കണമെന്ന ആവശ്യവുമായി വർക്ക് ഷോപ്പ് ഉടമകളും തൊഴിലാളികളും സമര രംഗത്ത് . കെഎസ്‌ഇബിയുടെ പെർമിറ്റ് മാത്രം ഉപയോഗിച്ചു പ്രവർത്തിക്കുന്ന മൊബൈൽ വർക്ക് ഷോപ്പുകൾ മൂലം ഈ മേഖലയിലുള്ളവർക്ക് തൊഴിൽ നഷ്ടമായിരിക്കുകയാണ് . ലൈസൻസില്ലാതെ നടത്തുന്ന വർക്കുകൾ തടയുന്നതിന് നടപടി വേണമെന്ന്‌‌ വർക്ക് ഷോപ്പുടമകളുടെയും തൊഴിലാളികളുടെയും സംഘടനയായ കെഐഎഫ്‌ഇയുഎ( KIFEUA) ആവശ്യപ്പെട്ടു. എൻഞ്ചിനിയറിംഗ് വർക്ക് ഷോപ്പ് പ്രവർത്തിക്കുന്നതിന് ലൈസൻസ് ആവശ്യമാണെന്നിരിക്കെയാണ് അനധികൃതമായി മൊബൈൽ വെൽഡിംഗ് വർക്കുകൾ നടത്തുന്നത് വ്യാപകമായിരിക്കുന്നത്.

കെഎസ്‌ഇബിയിൽ നിന്ന് വീട്ടുടമയ്ക്കോ നിർമാണ മേഖലയിലെ ബന്ധപ്പെട്ടവർക്കും ലഭിക്കുന്ന താൽക്കാലിക പെർമിറ്റുപയോഗിച്ചാണ് ഇലക്ടിക് വെൽഡിംഗ് ജോലികൾ നടത്തുന്നത് . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് വർക്ക് ഷോപ്പുകൾക്ക് ലൈസൻസ് നൽകുന്നത് . മലിനീകരണ നിയന്ത്രണ ബോർഡ് ,ലീഗൽ മെട്രോളജി അടക്കമുള്ള വിവിധ വകുപ്പുകളുടെ ലൈസൻസുകളും നികുതികളും ഫീസുകളുമടച്ചാണ് വർക് ഷോപ്പുകൾ പ്രവർത്തിക്കുന്നത്. എന്നാൽ അനധികൃതമായി ഈ തൊഴിൽ നടത്തുന്നവർക്ക് ഇതൊന്നും ബാധകമല്ല. കുറഞ്ഞ തുകയ്ക്ക് ഇങ്ങനെ ഇവർ വർക്കുകൾ ചെയ്യുന്നതിനാൽ വർക് ഷോപ്പ് മേഖലയിലെ ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ട്ടപ്പെട്ടിരിക്കുകയാണ്.

ലൈസൻസില്ലാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ നിയന്ത്രിക്കാൻ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകണമെന്ന് സംഘടനയുടെ മേഖല സെക്രട്ടറി പി.കെ ബാലകൃഷ്ണൻ ആവശ്യപ്പെട്ടു .വർക്ക് ഷോപ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനയായ കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ ഈ ആവശ്യമുന്നയിച്ച് സമരരംഗത്താണ് . മൊബൈൽ എൻഞ്ചിനിയറിംഗ് മേഖലയെ നിയന്ത്രിക്കണമെന്ന ഈ ആവശ്യമുന്നയിച്ച് ഫെബ്രുവരിയിൽ സംസ്ഥാനമൊട്ടാകെ നഗരസഭകളുടെയും പഞ്ചായത്ത് ഓഫീസുകളുടെയും മുന്നിൽ സംഘടന ധർണ്ണ നടത്തിയിരുന്നു.

ABOUT THE AUTHOR

...view details