കേരളം

kerala

ETV Bharat / state

പൊതുകുളത്തില്‍ മത്സ്യവിളവെടുപ്പ്‌ ;തുക ദുരിതാശ്വാസ നിധിയിലേക്ക്‌

പിടയ്ക്കുന്ന കരിമീനും സിലോപ്പിയയും വാങ്ങാന്‍ നിരവധി പേരാണെത്തിയത്.

കോട്ടയം വാർത്ത  kottaym news  പൊതുകുളത്തില്‍ മത്സ്യവിളവെടുപ്പ്  തുക ദുരിതാശ്വാസ നിധിയിലേക്ക്‌  fish harvest  relief fund
പൊതുകുളത്തില്‍ മത്സ്യവിളവെടുപ്പ്‌ ;വില്‍പനയിലൂടെ ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക്‌

By

Published : May 28, 2020, 10:43 AM IST

Updated : May 28, 2020, 11:48 AM IST

കോട്ടയം:ഈരാറ്റുപേട്ട നടയ്ക്കലില്‍ പൊതുകുളത്തില്‍ മത്സ്യവിളവെടുപ്പ്‌ നടന്നു. പിടയ്ക്കുന്ന കരിമീനും സിലോപ്പിയയും വാങ്ങാന്‍ നിരവധി പേരാണെത്തിയത്. മല്‍സ്യവില്‍പനയിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കുക.

പൊതുകുളത്തില്‍ മത്സ്യവിളവെടുപ്പ്‌ ;തുക ദുരിതാശ്വാസ നിധിയിലേക്ക്‌
നടയ്ക്കലിലെ മാലിന്യം നിറഞ്ഞുകിടന്നിരുന്ന നഗരസഭാ വക കുളം മുന്‍ചെയര്‍മാന്‍ ടിഎം റഷീദിന്‍റെ കാലത്താണ് നവീകരിച്ചത്. തുടര്‍ന്ന് ഇതില്‍ കരിമീന്‍, സിലോപിയ മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പ്രദേശത്തെ വി വണ്‍ ക്ലബ്ബ് അംഗങ്ങളാണ് ഇവയുടെ പരിപാലനം നിര്‍വ്വഹിച്ചിരുന്നത്. കൊവിഡ് കാലത്ത് ദുരിതാശ്വാസ നിധിയിലേയ്ക്ക് മല്‍സ്യം വിറ്റ് പണം നല്‍കാന്‍ ക്ലബ് തീരുമാനിക്കുകയായിരുന്നു. രാവിലെ എട്ട് മണിയോടെ നിരവധി മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം വറ്റിച്ചാണ് മീന്‍ പിടിച്ചത്. വീശുവലയെറിയാനും നിരവധിപേരെത്തി. മല്‍സ്യകുഞ്ഞുങ്ങളെ വളര്‍ത്താനായും വില്‍പന നടത്തി. ആളുകള്‍ കൂടിയതോടെ പൊലീസ് സ്ഥലത്തെത്തിയാണ് നിയന്ത്രിച്ചത്.
Last Updated : May 28, 2020, 11:48 AM IST

ABOUT THE AUTHOR

...view details