പ്രളയാനന്തര പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിച്ചതായി കോട്ടയം ജില്ലാ കലക്ടർ സുധീർബാബു. ജില്ലയില്‍ പൂർണമായും തകർന്നത് 461 വീടുകളാണ്. വീടുകളുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായി. ഭൂമി സംബന്ധമായ വിഷയങ്ങൾ കൊണ്ട് ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇത് പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയാനന്തര സഹായങ്ങൾ അർഹതപ്പെട്ടവർക്ക് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ എത്തുന്നുണ്ടെന്നും പരാതികൾ പരിശോധിച്ച് വിലയിരുത്തി സഹായങ്ങൾ എത്തിക്കാൻ ഉള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രളയ പുനർനിര്‍മാണം; നടപടികൾ പൂർത്തിയായതായി കോട്ടയം കലക്ടർ - collector
നിരവധി പരാതികൾ ലഭിച്ചിരുന്നു. പരിഹാര നടപടികൾ ഉടൻ സ്വീകരിക്കുമെന്നും കലക്ടർ
കോട്ടയം കലക്ടർ
കോട്ടയത്തെ ടൂറിസം മേഖലയും പ്രളയത്തെ അതിജീവിച്ചു വരികയാണ്. കുമരകത്ത് ഉൾപ്പെടെ സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാതല പരിപാടികൾ 20 മുതൽ 27 വരെ കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുമെന്നും കലക്ടർ അറിയിച്ചു.