കേരളം

kerala

ETV Bharat / state

പരീക്ഷാഫലം വൈകുന്നു; എം.ജി യൂണിവേഴ്‌സിറ്റിക്കെതിരെ പ്രതിഷേധവുമായി പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ - എം.ജി യൂണിവേഴ്സിറ്റി

പ്രൈവറ്റ് വിദ്യാര്‍ഥികളോട് യൂണിവേഴ്‌സിറ്റി പക്ഷപാതപരമായ സമീപനമാണ് കാണിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു.

Private registration  Private registration students  MG University  protest against MG University.  എം.ജി യൂണിവേഴ്സിറ്റിക്കെതിരെ പ്രതിഷേധം  എം.ജി യൂണിവേഴ്സിറ്റി  പരീക്ഷാഫലം വൈകുന്നു
പരീക്ഷാഫലം വൈകുന്നു; എം.ജി യൂണിവേഴ്സിറ്റിക്കെതിരെ പ്രതിഷേധവുമായി പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍

By

Published : Aug 11, 2021, 6:44 PM IST

Updated : Aug 12, 2021, 2:06 AM IST

കോട്ടയം: എം.ജി യൂണിവേഴ്സിറ്റിയില്‍ പ്രൈവറ്റായി ചേര്‍ന്നു പഠിക്കുന്ന ഡിഗ്രി, പി.ജി വിദ്യാര്‍ഥികളുടെ പരീക്ഷാഫലം വൈകുന്നതില്‍ പ്രതിഷേധം. പ്രൈവറ്റ് വിദ്യാര്‍ഥികളോട് യൂണിവേഴ്സിറ്റി പക്ഷപാതപരമായ സമീപനമാണ് കാണിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു.

യൂണിവേഴ്സിറ്റിയുടെ നിലപാടില്‍ പ്രതിഷേധിച്ച് 13ന് രാവിലെ 11 മണിക്ക് എം. ജി യൂണിവേഴ്സിറ്റി കവാടത്തില്‍ വിദ്യാര്‍ഥികൾ സമരം നടത്തും. പ്രതീകാത്മകമായി പരീക്ഷ എഴുതികൊണ്ടാണ് സമരം. യൂണിവേഴ്സിറ്റി നോട്ടിഫിക്കേഷന്‍ കത്തിച്ചുകൊണ്ട് പ്രൈവറ്റ് കോളജ് അധ്യാപകരും ''കണ്ണു തുറപ്പിക്കല്‍ സമരം'' നടത്തുമെന്ന് പാരലല്‍ കോളജ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ജിജി വര്‍ഗ്ഗീസ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കൂടുതല്‍ വായനക്ക്: മൂല്യനിർണയത്തിനായി നൽകിയ ഉത്തരക്കടലാസുകൾ കാണാനില്ലെന്ന് പരാതി

നിരവധിയായ അപേക്ഷകളും പരാതികളും നല്‍കിയിട്ടും പ്രൈവറ്റ് വിദ്യാര്‍ത്ഥികളോട് തികഞ്ഞ അവഗണനയും അപമര്യാദയുമാണ് യൂണിവേഴ്സിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഫലം ഉടന്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Last Updated : Aug 12, 2021, 2:06 AM IST

ABOUT THE AUTHOR

...view details