കേരളം

kerala

ETV Bharat / state

ചാനൽ സർവ്വേകൾ ബോധപൂർവ്വം സൃഷ്ടിക്കുന്നത് ; വൈക്കം വിശ്വൻ

എന്തിന്‍റെ അടിസ്ഥാനത്തിലാണ് ചാനൽ സർവേകളിൽ സ്ഥാനാർഥികളുടെ വിജയ ശതമാന കണക്കുകൾ വരുന്നതെന്നും വൈക്കം വിശ്വൻ .

വൈക്കം വിശ്വൻ

By

Published : Apr 21, 2019, 3:52 PM IST

കോട്ടയം : ചാനൽ സർവേഫലങ്ങളെ തളളി സിപി എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ. പ്രചാരണത്തിലും മറ്റും പിന്നിലായവരെയും തെരഞ്ഞെടുപ്പ് ചിത്രത്തിൽ പോലും ഇല്ലാത്തവരെയും ഉയർത്തിക്കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിലൂടെ നടക്കുന്നത്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള സർവേകളിൽ സ്ഥാനാർഥികളുടെ വിജയ ശതമാന കണക്കുകൾ വരുന്നതെന്നും വൈക്കം വിശ്വൻ ചോദിച്ചു.

വൈക്കം വിശ്വൻ വാർത്താസമ്മേളനം

ശബരിമലവിഷയം എൽ ഡി എഫിന് വോട്ടു ചോർച്ചയ്ക്കുള്ള കാരണമാകില്ല കോട്ടയത്തെ റബർ, കാർഷിക മേഖലകൾക്ക് ഇടതുപക്ഷം നൽകിയ പരിഗണനയും പ്രാധാന്യവും, പ്രളയത്തിലും പ്രളയാനന്തര പ്രവർത്തനങ്ങളിലും വി എൻ വാസവൻ എന്നാ പൊതുപ്രവർത്തകന്‍റെ പ്രവർത്തനങ്ങളും അദ്ദേഹത്തിന്‍റെ ജനകീയ മുഖച്ഛായയും കോട്ടയത്ത് എൽഡിഎഫിന് വിജയത്തിന് വഴിവെക്കുമെന്ന് വൈക്കം വിശ്വൻ ആവർത്തിച്ചു.

ABOUT THE AUTHOR

...view details