കേരളം

kerala

By

Published : Jul 8, 2021, 8:20 PM IST

ETV Bharat / state

കഞ്ചാവും വാറ്റ് ചാരായവും പിടിച്ചു ; യുവാവിനെതിരെ കേസ്

35 ലിറ്റർ വാറ്റ് ചാരായവും 01.415 കിലോഗ്രാം കഞ്ചാവും ആറ് പാക്കറ്റ് ഹാൻസും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

cannabis  vat liquor  possession of cannabis and vat liquor  കഞ്ചാവ്  കഞ്ചാവ് പിടിച്ചെടുത്തു  വാറ്റ് ചാരായം  വാറ്റ് ചാരായം പിടിച്ചെടുത്തു  crime story
കഞ്ചാവും വാറ്റ് ചാരായവും കൈവശം വച്ചതിന് യുവാവിനെതിരെ കേസെടുത്തു

കോട്ടയം :വൈക്കത്ത് വ്യാജ ചാരായവും വാറ്റുപകരണങ്ങളും കഞ്ചാവും ഹാന്‍സും പിടിച്ചെടുത്തു. വെള്ളൂർ വില്ലേജിൽ അനിൽ ചാക്കോയുടെ വീട്ടിൽ നിന്നും അടുത്തുള്ള ഷെഡിൽ നിന്നുമാണ് ഇവ കണ്ടെടുത്തത്.

പരിശോധനയിൽ 35 ലിറ്റർ ചാരായവും 01.415 കിലോഗ്രാം കഞ്ചാവും ആറ് പാക്കറ്റ് ഹാൻസും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കണ്ടെടുത്തത് വിൽപനയ്‌ക്ക് സൂക്ഷിച്ച ചരക്ക്

വിൽപനയ്‌ക്കായി 35 ചെറിയ പായ്ക്കറ്റുകളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ്‌ കണ്ടത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒന്നര ലക്ഷം രൂപ വിലവരും. പിടിച്ചെടുത്ത ചാരായവും വിൽപന ലക്ഷ്യം വച്ച് സൂക്ഷിച്ചതായിരുന്നു.

പ്രതിയെ പിടികൂടാനായില്ല

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വൈക്കം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മജു. ടി. എമ്മിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

അനിൽ ചാക്കോയ്‌ക്കെതിരെ അബ്‌കാരി ആക്റ്റിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Also Read:ETV BHARAT EXCLUSIVE: മുണ്ടകശ്ശേരി മലയിൽ അപ്രത്യക്ഷമായത് രണ്ടര ലക്ഷവും 15 ചന്ദന മരങ്ങളും

അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ അനിൽകുമാർ.കെ.എസ്, സിവിൽ എക്സൈസ് ഓഫിസർമാരായ രതീഷ്‌കുമാർ.പി, തൻസിർ.ഇ.എ, ശ്യാംകുമാർ.എസ്, സനൽ.എൻ.എസ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.

ABOUT THE AUTHOR

...view details