കോട്ടയം : പുതുവത്സരത്തലേന്ന് പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട് അജ്ഞാതര്‍ അടിച്ചുതകര്‍ത്തു. കുമരകത്ത് ആള്‍ത്താമസമില്ലാതിരുന്ന വീടിന്‍റെ ജനൽചില്ലാണ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്. വെച്ചൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടാണിത്. ഷാജിയും കുടുംബവും വെച്ചൂരിലാണ് താമസിക്കുന്നത്. വീടിന്‍റെ ജനല്‍ ചില്ല് തകര്‍ത്ത സംഘം ഭിത്തിയിൽ 'മിന്നൽ മുരളി' എന്ന് എഴുതി വച്ചിട്ടുമുണ്ട്.
കുമരകം എം.ആർ.എഫ് ട്രെയിനിങ് സെന്‍ററിലേയ്ക്കുള്ള വഴിയിലാണ് വീട്. വാതില്‍ക്കൽ മല വിസർജനം നടത്തിയ സംഘം ടോയ്‌ലറ്റ് അടിച്ചുതകർക്കുകയും വീടിന്‍റെ വാതിൽ സമീപത്തെ തോട്ടിൽ എറിയുകളും ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് ആക്രമണ വിവരം ഷാജി അറിഞ്ഞത്.