തത്തമ്മയ്ക്ക് സംരക്ഷണമേകി കേരള പൊലീസ് - തത്തമ്മ
ഈരാറ്റുപേട്ട എസ്.ഐയും സംഘവുമാണ് മാതൃകപരമായി നടപടി സ്വീകരിച്ചത്. അഷ്‌കറിനെയും തത്തമ്മയെയും സ്വന്തം വാഹനത്തിൽ മൃഗാശുപത്രിയിൽ എത്തിച്ചു.
തത്തമ്മയ്ക്ക് സംരക്ഷണമേകി കേരള പൊലീസ്
കോട്ടയം :തത്തമ്മയ്ക്ക് സംരക്ഷണം ഒരുക്കി ഈരാറ്റുപേട്ട എസ്.ഐ അനുരാഗും സംഘവും. ലോക്ക്‌ഡൗണിനിടെയുളള സ്ഥിരം വാഹന പരിശോധനയ്ക്കിടെയാണ് തത്തമ്മയുമായി പോകുന്ന അഷ്‌കർ പൊലീസിന്‍റെ ശ്രദ്ധയിൽ പെടുന്നത്. കാര്യം തിരക്കിയ പൊലീസ് സംഘത്തോട് തത്തമ്മക്ക് അസുഖമാണെന്നും അതിനാൽ തലനാട്ടേ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നും തത്തമ്മയുടെ ഉടമസ്ഥൻ കൂടിയായ അഷ്‌കർ വ്യക്തമാക്കി. തുടർന്ന് പൊലീസ് സ്വന്തം വാഹനത്തിൽ ഈരാറ്റുപേട്ട മൃഗാശുപത്രിയിൽ എത്തിച്ച് തത്തമ്മയ്ക്ക് ചികിത്സ നൽകി.