കോട്ടയം:ധനകാര്യ സ്ഥാപനത്തില്‍ പണയത്തിലിരിക്കുന്ന 20 ഗ്രാം സ്വര്‍ണം എടുത്ത് നല്‍കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് 45000 രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. തിടനാട് പൂവത്തിങ്കല്‍ നിബിന്‍ വില്‍സനെയാണ് (40)പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 26നാണ് വില്‍സന്‍ സഹായമാവശ്യപ്പെട്ട് ജ്വല്ലറി ഉടമയെ വിളിച്ചത്.
തുടര്‍ന്ന് ജ്വല്ലറി ഉടമ സ്ഥാപനത്തിലെ ജീവനക്കാരനെ പണവുമായി ധനകാര്യ സ്ഥാപനത്തിലേക്കയക്കുകയായിരുന്നു. ജീവനക്കാരന്‍ പണയ സ്വര്‍ണം എടുക്കുന്നതിനായി 50,000 രൂപ നല്‍കി. എന്നാല്‍ 45,000 രൂപയെ ആവശ്യമുള്ളൂവെന്ന് പറഞ്ഞ് ബാക്കി 5000 രൂപ ജീവനക്കാരന് തിരികെ നല്‍കുകയും ചെയ്തു.
ബാക്കി പണവുമായി ഇയാള്‍ രണ്ടാം നിലയിലുള്ള ധനകാര്യ സ്ഥാപനത്തിലേക്ക് കയറിപോവുകയും സ്ഥാപനത്തിന്‍റെ പിന്‍വശത്തുള്ള ഇടനാഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. കുറെ സമയം കഴിഞ്ഞിട്ടും ഇയാള്‍ തിരികെയെത്താത്തതിനെ തുടര്‍ന്ന് ജ്വല്ലറി ജീവനക്കാരന്‍ ഇയാളെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.