കോട്ടയം: പ്ലസ് ടു വിദ്യാർഥിനികൾ തമ്മിൽ ഫോണിലൂടെയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. വിദ്യാർഥിനികളിലൊരാൾ ആൺസുഹൃത്തുക്കളെ വിളിച്ചു വരുത്തി സഹപാഠിയുടെ വീട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് തടസം പിടിക്കാനെത്തിയ അയൽവാസിക്ക് കുത്തേറ്റു. മങ്ങാട്ട് പരിഷിത്ത് ഭവനിൽ അശോകൻ(55)നാണ് കുത്തേറ്റത്ത്.
കഴിഞ്ഞ ദിവസം രാത്രി 8.30ന് ആയിരുന്നു സംഭവം. മങ്ങാട് സ്വദേശിനിയും ഞീഴൂർ പഞ്ചായത്തിലെ തിരുവമ്പാടി സ്വദേശിനിയും തമ്മിലുണ്ടായ തർക്കത്തിൽ തിരുവമ്പാടി സ്വദേശിനി കോട്ടയം കുറിച്ചി സ്വദേശികളായ നാല് ആൺ സുഹൃത്തുക്കളെ വിളിച്ചുവരുത്തി വീടാക്രമിക്കുകയായിരുന്നു. പെൺകുട്ടിയും ഇവർക്കൊപ്പം കാറിൽ രാത്രി മങ്ങാട്ടുള്ള പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. മാരകായുധങ്ങളുമായാണ് ഇവർ കാറിൽ എത്തിയതെന്ന് നാട്ടുകാർ പറയുന്നു.