കോട്ടയം:പിങ്ക് പൊലീസിന്‍റെ സദാചാര വിചാരണയ്ക്ക് ഇരയായി എന്നാരോപിച്ച് യുവാവ് സാമൂഹ്യ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്‌ത സംഭവത്തില്‍ വഴിത്തിരിവ്. ദൃശ്യം വൈറലായതോടെ പിന്തുണ പ്രതീക്ഷിച്ച യുവാവിന് തിരിച്ചടിയായി. ഉദ്യോഗസ്ഥയുടെ ഭാഗത്ത് തെറ്റില്ല, സംശയമുള്ളവരെ ചോദ്യം ചെയ്യുക പൊലീസ് ജോലിയുടെ ഭാഗമാണെന്ന തരത്തില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്തുവച്ച് 30-ാം തിയതിയാണ് സംഭവം. അഖില്‍ മേനിക്കോട്ട് എന്ന യുവാവും അഭിരാമി എന്ന യുവതിയുമാണ് പൊലീസ് ഉദ്യോഗസ്ഥയുമായി തര്‍ക്കമുണ്ടായത്. യുവതിയോട് എവിടെ പോകുന്നുവെന്നും എത്ര വയസായി എന്നുമാണ് ഉദ്യോഗസ്ഥ ചോദിച്ചത്. ഇതില്‍ പ്രകോപിതരായ യുവാവും യുവതിയും തങ്ങളെ സഭ്യത പഠിപ്പിക്കാന്‍ വരേണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥയുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു.