ജോസഫിന് സീറ്റ് ആവശ്യപ്പെടാനുള്ള യോഗ്യതയില്ല; മാണി വിഭാഗം - joys puthanpurakkal
പിജെ ജോസഫിന് സീറ്റ് നൽകിയാൽ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉടലെടുക്കും. ആദ്യഘട്ടം മുതൽ കോട്ടയം സീറ്റിൽ മത്സരിക്കുന്നത് മാണി വിഭാഗം ആണ്. മണ്ഡലത്തിന് പുറത്തുനിന്നുള്ള പിജെ ജോസഫിന്‍റെ സീറ്റ് ആവശ്യം അനാവശ്യമാണെന്നും വിമര്‍ശനം.
പിജെ ജോസഫിനെതിരെ രൂക്ഷവിമർശനവുമായി മാണി വിഭാഗം. പിജെ ജോസഫിന് സീറ്റ് നൽകിയാൽ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉടലെടുക്കും എന്ന സൂചനയാണ് കേരള കോൺഗ്രസ് മാണി വിഭാഗം ജില്ലാ, സംസ്ഥാന നേതാക്കൾ നൽകുന്ന സൂചന. പിജെ ജോസഫിന് സീറ്റ് ആവശ്യപ്പെടാനുള്ള യോഗ്യതയില്ലെന്നാണ് നേതാക്കളുടെ ആരോപണം. ആദ്യഘട്ടം മുതൽ കോട്ടയം സീറ്റിൽ മത്സരിക്കുന്നത് മാണി വിഭാഗം ആണ്. മണ്ഡലത്തിന് പുറത്തുനിന്നുള്ള ജോസഫ് സീറ്റ് ആവശ്യപ്പെടുന്നത് അനാവശ്യമാണെന്നും നേതാക്കൾ പറയുന്നു. സ്റ്റിയറിങ് കമ്മിറ്റിയിൽ ഇക്കാര്യം ഉന്നയിക്കാനാണ് കണ്ണൂർ മുൻ ജില്ലാ പ്രസിഡന്‍റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോയ്സ് പുത്തൻപുരയ്ക്കലിന്‍റെ തീരുമാനം. കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, കോഴിക്കോട്, ജില്ലാ സെക്രട്ടറിമാരുടെ പിന്തുണയുണ്ടെന്ന് ജോയ്സ് പറഞ്ഞു. ഏതെങ്കിലും സാഹചര്യത്തില്‍ ജോസഫിന് സീറ്റ് നൽകിയാൽ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉടലെടുക്കും എന്ന സൂചനയും ജോയ്സ് പുത്തന്‍പുരയ്ക്കല്‍ നൽകുന്നു. പാലായിൽ നടന്ന പാർലമെന്‍ററി പാര്‍ട്ടി യോഗത്തിൽ ജോസഫിന് സീറ്റ് വിട്ടുനൽകാൻ തീരുമാനമായി എന്ന സൂചനകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് മാണി വിഭാഗം നേതാക്കളുടെ പ്രതികരണം.