കോട്ടയം: അപ്രതീക്ഷിത ലോക്ക് ഡൗണിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവർ സ്വന്തം നാട്ടിലേക്ക് തിരികെയെത്താൻ പാടുപെടുന്ന സമയമാണിത്. നോർക്ക രജിസ്ട്രേഷനും പാസ് സംഘടിപ്പിക്കലുമൊക്കെയായി പ്രിയപ്പെട്ടവരുടെ അടുക്കലേക്ക് എത്താൻ കഷ്‌ടപ്പെടുമ്പോൾ അക്കൂട്ടരെ നാട്ടിലെത്തിക്കാൻ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ് ഒരു സംഘം സർക്കാർ ഉദ്യോഗസ്ഥർ. പാസ് മുഖേന മാത്രമേ അതിർത്തി കടക്കാനാവൂ എന്നതിനാൽ മുമ്പിലെത്തുന്ന ഓരോ അപേക്ഷകളിലും ഉറ്റവരെ കണ്ടുകൊണ്ട് വിശ്രമമില്ലാത്ത പ്രവർത്തനം.
പാസ് അനുവദിക്കാൻ രാപ്പകലില്ലാതെ കഷ്‌ടപ്പെടുന്നവർ - persons hard work for allowing pass
ഐ.ടി മിഷന്‍റെയും എൻ.ഐ.സിയുടെയും ടെക്നിക്കൽ സപ്പോർട്ടിൽ സീനിയർ സൂപ്രണ്ട് തലത്തിലുള്ള ഉദ്യോഗസ്ഥർക്കും സീനിയർ സൂപ്രണ്ടുമാർക്കുമാണ് പാസ് അനുവദിക്കൽ ചുമതല. കോട്ടയം ജില്ലയിൽ റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടർ ജെസി ജോണിന്‍റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഐ.ടി മിഷന്‍റെയും എൻ.ഐ.സിയുടെയും ടെക്നിക്കൽ സപ്പോർട്ടിൽ സീനിയർ സൂപ്രണ്ട് തലത്തിലുള്ള ഉദ്യോഗസ്ഥർക്കും സീനിയർ സൂപ്രണ്ടുമാർക്കുമാണ് പാസ് അനുവദിക്കൽ ചുമതല. കോട്ടയം ജില്ലയിൽ റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടർ ജെസി ജോണിന്‍റെ നേതൃത്വത്തിൽ അഞ്ചഗം സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കൊവിഡ്-19 ജാഗ്രത പോർട്ടൽ വഴിയാണ് പാസുകൾ നൽകുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ വിവരങ്ങൾ ജില്ലാ ഭരണകൂടത്തിന് മുമ്പിലും തദ്ദേശ സ്ഥാപനങ്ങളിലുമെത്തും. തുടർന്ന് തദ്ദേശ സ്ഥാപനം സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനം. അപേക്ഷകന്‍റെ വിവരശേഖരണത്തിൽ ഉണ്ടാകുന്ന നേരിയ താമസമൊഴിച്ചാൽ മറ്റു പ്രവർത്തനങ്ങൾ അതി വേഗത്തിലാണ്. ജില്ലയിൽ 3072 പാസുകളാണ് ഇതുവരെ നൽകിയത്. 1827 പേർ വിവിധ അതിർത്തികൾ വഴി ജില്ലയിൽ എത്തി. ബുധനാഴ്‌ച വരെയുള്ള അപേക്ഷകളാണ് പൂർത്തീകരിച്ചത്.