കേരളം

kerala

ETV Bharat / state

എൻ.ഡി.എ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.സി ജോർജ്

നേതാക്കളുടെ ഗ്രൂപ്പ് കളിയും സ്ഥാനാർഥി നിർണയവും എൻ.ഡി.എയുടെ പരാജയത്തിന്‍റെ ആക്കം കൂട്ടിയെന്നും എൻ.ഡി.എ യോഗങ്ങളിൽ ഇനി പങ്കെടുക്കില്ലെന്നും പി.സി. ജോര്‍ജ്.

By

Published : Oct 25, 2019, 8:45 PM IST

Updated : Oct 25, 2019, 9:55 PM IST

എൻ.ഡി.എ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.സി ജോർജ്

കോട്ടയം: എൻ.ഡി.എ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻ.ഡിഎ ഘടകകക്ഷി നേതാവും കേരള ജനപക്ഷ മുന്നണി രക്ഷാധികാരിയുമായ പി.സി ജോർജ്. കേരള ജനപക്ഷം ഉടൻ എൻ.ഡി.എ വിടുമെന്നതിന്‍റെ വ്യക്തമായ സൂചനകളും പി.സി ജോർജ് നൽകുന്നു. നിലവിലെ എൻ.ഡി.എയിലെ സാഹചര്യങ്ങൾ മുൻനിര്‍ത്തി ഇനി എത്ര നാൾ എൽ.ഡി.എയിൽ തുടരാൻ കഴിയുമെന്ന് അറിയില്ലെന്ന് പി.സി ജോർജ് വ്യക്തമാക്കി.

നിലവിൽ എന്താണ് മുന്നണി ആരാണ് മുന്നണി എന്ന് എൻ.ഡി.എ നേതാക്കൾ വ്യക്തമാക്കണമെന്ന് പി.സി. ജോര്‍ജ് അവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കാൻ വേണ്ടി മാത്രമാണ് എൻ.ഡി.എ സ്ഥാനാർഥികളെ നിര്‍ത്തുന്നത്. നേതാക്കളുടെ ഗ്രൂപ്പ് കളിയും സ്ഥാനാർഥി നിർണയവും എൻ.ഡി.എയുടെ പരാജയത്തിന്‍റെ ആക്കം കൂട്ടിയെന്നും എൻ.ഡി.എ യോഗങ്ങളിൽ താനിനി പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ. സുരേന്ദ്രനെ തോൽപ്പിക്കുക എന്ന ഒറ്റ ഉദ്ദേശത്തിലാണ് ശക്തികേന്ദ്രങ്ങളിൽ നിന്നും മാറ്റി കോന്നിയിൽ സ്ഥാനാർഥിയാക്കിയതെന്നും കുമ്മനം രാജശേഖരനെ ഒഴിവാക്കിയതിനും ഇതു തന്നെയാണ് കാരണമെന്നും പി.സി ജോർജ് ആരോപിക്കുന്നു . നിലവിലെ സാഹചര്യങ്ങളിൽ മുന്നണിയിൽ തുടരുമെന്ന് പ്രഖ്യാപിക്കുമ്പേഴും അണിയറയിൽ മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഊർജിതമായി നടക്കുന്നതായാണ് സൂചനകൾ. കേരളാ കോൺഗ്രസിൽ ലയിക്കുന്നതുമായി ബന്ധപ്പെട്ട് പി.ജെ ജോസഫുമായി അവസാനഘട്ട ചർച്ചയിലാണ് പി.സി ജോർജ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഭൂപരിഷ്‌കരണ നിയമത്തിൽ പുതുതായി ഉൾപ്പെടുത്തിയ 87 എ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നവംബർ ഒന്നിന് കോട്ടയം ഗാന്ധി പ്രതിമക്ക് മുന്നിൽ കേരളാ ജനപക്ഷം സത്യാഗ്രഹ സമരം നടത്തുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

Last Updated : Oct 25, 2019, 9:55 PM IST

ABOUT THE AUTHOR

...view details