കേരളം

kerala

ETV Bharat / state

'കേസ് ഉണ്ടായത് കൊണ്ട് അവര്‍ക്ക് സിനിമകള്‍ കിട്ടുന്നുണ്ട്': അതിജീവിതയെ വീണ്ടും അധിക്ഷേപിച്ച് പിസി ജോര്‍ജ്

നടിയെ അക്രമിച്ച കേസില്‍ അതിജീവിതയെ വീണ്ടും അധിക്ഷേപിച്ച് പിസി ജോര്‍ജ്. കേസ് ഉണ്ടായത് കൊണ്ട് ആണ് അതിജീവിതയെ എല്ലാവരും അറിഞ്ഞതെന്നും സംഭവത്തിന് ശേഷം അതിജീവിതക്ക് നിരവധി സിനിമകള്‍ കിട്ടുന്നുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

pc george controversial statement against actress attack case  pc george controversial statement  actress attack case  actress attack case new updation  latest updation of actress assault case  നടിയെ അക്രമിച്ച കേസില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി പിസി ജോര്‍ജ്  നടിയെ അക്രമിച്ച കേസ്  വിവാദ പരാമര്‍ശവുമായി പിസി ജോര്‍ജ്  നടിയെ അക്രമിച്ച കേസില്‍ പിസി ജോര്‍ജ്ിന്‍  നടിയെ അക്രമിച്ച കേസില്‍ പിസി ജോര്‍ജിന്‍റെ വിവാദ പരാമര്‍ശം  നടിയെ അക്രമിച്ച കേസ് പുതിയ വിവരങ്ങള്‍  നടിയെ അക്രമിച്ച കേസ് പുതിയ വാര്‍ത്ത  നടിയെ അക്രമിച്ച കേസ് ഏറ്റവും പുതിയ വാര്‍ത്ത  latest news today
'കേസ് ഉണ്ടായത് കൊണ്ട് അവര്‍ക്ക് നിരവധി സിനിമകള്‍ കിട്ടുന്നുണ്ട്': നടിയെ അക്രമിച്ച കേസില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി പിസി ജോര്‍ജ്

By

Published : Aug 11, 2022, 4:20 PM IST

കോട്ടയം: നടിയെ അക്രമിച്ച കേസില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി പിസി ജോര്‍ജ്. കേസ് ഉണ്ടായത് കൊണ്ട് ആണ് അതിജീവിതയെ എല്ലാവരും അറിഞ്ഞതെന്നും സംഭവത്തിന് ശേഷം അതിജീവിതക്ക് നിരവധി സിനിമകള്‍ കിട്ടുന്നുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബില്‍ ബഫര്‍ സോൺ വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനത്തിലാണ് പിസി ജോര്‍ജിന്‍റെ വിവാദ പരാമര്‍ശം.

'കേസ് ഉണ്ടായത് കൊണ്ട് അവര്‍ക്ക് നിരവധി സിനിമകള്‍ കിട്ടുന്നുണ്ട്': നടിയെ അക്രമിച്ച കേസില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി പിസി ജോര്‍ജ്

വിവാദ പരാമര്‍ശം ഉണ്ടായതോടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്‌തു. എന്നാല്‍ രൂക്ഷമായ ചോദ്യങ്ങള്‍ ഉണ്ടായിട്ടും നിലപാട് തിരുത്താന്‍ പി സി ജോര്‍ജ് തയ്യാറായില്ല. പറഞ്ഞതില്‍ നിങ്ങള്‍ക്ക് പരാതി ഉണ്ടെങ്കില്‍ കേസ് എടുത്തോളൂ എന്നായിരുന്നു പിസി ജോര്‍ജ് ഇതിന് മറുപടി പറഞ്ഞത്.

നിലപാട് തിരുത്താന്‍ താന്‍ തയ്യാറല്ല എന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി പിസി ജോര്‍ജ് ആവര്‍ത്തിച്ച്‌ വ്യക്തമാക്കി. കേസിലെ അതിജീവിതയെ തനിക്ക് മുന്‍പ് അറിയില്ല എന്നും പിസി ജോര്‍ജ് പറഞ്ഞു. ഞാന്‍ അധികം സിനിമ കാണുന്ന ആളല്ല. അത് കൊണ്ട് തനിക്ക് അതിജീവിതയെ അറിയില്ലായിരുന്നു .ഈ കേസിന് ശേഷമാണ് താന്‍ അവരെ സിനിമയില്‍ കണ്ടത് എന്നാണ് ജോര്‍ജിന്റെ നിലപാട്.

സംഭവത്തിന് ശേഷം പൊതുരംഗത്ത് അടക്കം അവര്‍ക്ക് വലിയ പിന്തുണ ലഭിച്ചു. വ്യക്തിജീവിതത്തില്‍ പ്രശ്നം ഉണ്ടായിട്ടുണ്ടാകാം. പക്ഷെ പൊതു ജീവിതത്തില്‍ അവര്‍ക്ക് ഗുണമാണ് ഉണ്ടായത് എന്നും പിസി ജോര്‍ജ് പറഞ്ഞു.

ABOUT THE AUTHOR

...view details