കോട്ടയം: കലാലയ അന്തരീക്ഷം കലാപഭൂമിയാക്കുകയാണ് എസ്എഫ്‌ഐയെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഭവം ഒരു ന്യായീരണവും അര്‍ഹിക്കാത്തതാണ്. ഭീകരമായ സംഭവമാണിത്. കേരള രാഷ്ട്രീയത്തിലെ അപചയത്തിന്‍റെ ഭാഗം കൂടിയാണിത്. കമ്മ്യൂണിസം തകരുന്ന സാഹചര്യത്തിലായിട്ടും എസ്എഫ്‌ഐയ്ക്ക് കുലുക്കമില്ല.
കലാലയ അന്തരീക്ഷം തകരുന്നുവെന്ന് പി.സി ജോര്‍ജ്ജ് - തകരുന്നു
കമ്മ്യൂണിസം തകരുന്ന സാഹചര്യത്തിലായിട്ടും എസ്എഫ്‌ഐയ്ക്ക് കുലുക്കമില്ല
കലാലയ അന്തരീക്ഷം തകരുന്നുവെന്ന് പി.സി ജോര്‍ജ്ജ്
ഈ കാപാലികര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറാകണം. ഇല്ലെങ്കില്‍ പ്രതീക്ഷിക്കാത്ത പ്രതികരണമുണ്ടാകും. വിദ്യാര്‍ഥികള്‍ ഈ കലാപരാഷ്ട്രീയ സംഘടനകളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നും പി.സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
Last Updated : Jul 14, 2019, 7:51 AM IST