കോട്ടയം: ഈരാറ്റുപേട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നിർത്തിയതായി പി.സി ജോർജ്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിലാണ് പ്രചാരണം നിര്‍ത്തിയത്.
പി.സി ജോർജ് ഈരാറ്റുപേട്ടയിൽ പ്രചാരണം നിർത്തി - പ്രചാരണ പരിപാടികൾ നിർത്തിയതായി പി.സി ജോർജ്
ഒരുകൂട്ടം ആളുകൾ പ്രചാരണത്തിനിടയിൽ വലിയ രീതിയിലുള്ള സംഘർഷങ്ങളുണ്ടാക്കി വർഗീയ ലഹള ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അതിനാലാണ് പ്രചാരണ പരിപാടികൾ നിർത്തി വച്ചതെന്നും പി.സി ജോർജ്
ഈരാറ്റുപേട്ടയിൽ പ്രചാരണ പരിപാടികൾ നിർത്തിവച്ചതായി പി.സി ജോർജ്
ഒരുകൂട്ടം ആളുകൾ പ്രചാരണത്തിനിടയിൽ വലിയ രീതിയിലുള്ള സംഘർഷങ്ങളുണ്ടാക്കി വർഗീയ ലഹള ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. ഇനി പ്രചാരണം നടത്തി അതിനുള്ള സാഹചര്യം സൃഷ്‌ടിക്കില്ലെന്നും നാട്ടിൽ സമാധാനം നിലനിൽക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നും കേരള ജനപക്ഷം സെക്കുലർ സ്ഥാനാർഥിയായ പി.സി ജോർജ് പറഞ്ഞു.