കോട്ടയം:പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യൻ കുളത്തുങ്കലിന്‍റെ വിമര്‍ശനത്തിനെതിരെ പി.സി ജോർജ്. തനിയ്‌ക്കെതിരെയുള്ള പരാമര്‍ശം വിവരക്കേടാണ്. വിവരക്കേടിന് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പ്രകൃതി ദുരന്തത്തിന് ആരാണ് ഉത്തരവാദിയെന്ന തലക്കെട്ടോടെ പി.സി ജോര്‍ജിനെ ഉന്നംവച്ച്, സെബാസ്റ്റ്യൻ കുളത്തുങ്കല്‍ ഫേസ്‌ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മുന്‍ എം.എല്‍.എ രംഗത്തെത്തിയത്. ആരാണ് പാറമട നടത്തി കുടവയർ വീർപ്പിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു സെബാസ്റ്റ്യൻ കുളത്തുങ്കലിന്‍റെ കുറിപ്പില്‍ പറഞ്ഞത്.