കോട്ടയത്ത് നടന്ന ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി കേരള കോൺഗ്രസ്. തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിൽ മൂന്നിലും കേരള കോൺഗ്രസ് ജയിച്ചു. പാമ്പാടി ബ്ലോക്കിലെ കിടങ്ങൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ 1170 വോട്ടിനും മുന്നിലവ് ഗ്രാമപഞ്ചായത്തിലെ എരുമാപ്ര വാർഡ് അറുപത്തിയെഴ് വോട്ടിനുമാണ് എൽഡിഎഫിൽ നിന്നും കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം പിടിച്ചെടുത്തത്. മണിമല പൂവത്തോലി വാർഡ് ജോസ് കെ മാണി വിഭാഗം നിലനിർത്തുകയും ചെയ്യ്തു.
പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി കേരള കോൺഗ്രസ് - ജോസ് കെ മാണി
തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിൽ മൂന്നിലും കേരള കോൺഗ്രസ് ജയിച്ചു
അതേസമയം തൊടുപുഴയിൽ പിജെ ജോസഫിന്‍റെ തട്ടകത്തിൽ കേരള കോൺഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. തൊടുപുഴയിൽ ബിജെപിയും എൽഡിഎഫും നേട്ടം കൊയ്തു. കേരള കോൺഗ്രസ് രണ്ടാക്കുന്നതിന് മുമ്പാണ് സ്ഥാനാർഥി നിർണയം നടന്നതെങ്കിലും കടുത്തുരുത്തി മണ്ഡലത്തിലുൾപ്പെടുന്ന കിടങ്ങൂർ പഞ്ചായത്ത് ഡിവിഷനിൽ സ്ഥലം എംഎൽഎ കൂടിയായ മോൻസ് ജോസഫ് പ്രചരണത്തിനിറങ്ങാതിരുന്നത് വിവാദത്തിന് വഴിവച്ചിരുന്നു.
ജോസഫ്-ജോസ് കെ മാണി പിളർപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇരു വിഭാഗങ്ങളുടെയും ശക്തി പ്രകടനത്തിനുള്ള അവസരം കൂടിയായിരുന്നു ഇത്. ഉപതെരഞ്ഞെടുപ്പ് ഫലത്തിലെ മുൻതൂക്കം ജോസ് കെ മാണി വിഭാഗത്തിന്‍റെ അത്മവിശ്വാസവും ഉയർത്തും. ഇനി ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരട്ടത്തിൽ ഉപതെരഞ്ഞെടുപ്പ് ഫലം നിർണയകമാവും