കോട്ടയം:പാലാ പിഴക് മാനത്തൂരില്‍ രണ്ടിടങ്ങളില്‍ മോഷണം. മാനത്തൂര്‍ ടൗണിലുള്ള രഞ്ചിത് കിഴക്കേപറമ്പിലിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയില്‍ നിന്ന് അരലക്ഷം രൂപ വിലക്കുള്ള ക്യാമറയാണ് മോഷണം പോയത്. സമീപത്തുള്ള കണ്ടംകേരി ആന്‍റണി പോത്തന്‍റെ വീട്ടിലും മോഷ്ടാക്കള്‍ കയറി. ഈ വീട്ടില്‍ ആള്‍താമസമില്ലായിരുന്നു. ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍പ്രിന്‍റ്, മൊബൈല്‍ ഫോറന്‍സിക് യൂണിറ്റുകള്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കോട്ടയത്ത് രണ്ടിടങ്ങളില്‍ മോഷണം - pala
ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍പ്രിന്‍റ്, മൊബൈല്‍ ഫോറന്‍സിക് യൂണിറ്റുകള്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പാലാ പിഴക് മാനത്തൂരില്‍ രണ്ടിടങ്ങളില്‍ മോഷണം
മോഷ്ടാക്കല്‍ കയറിയ വീട്ടില്‍ സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത് പ്രവര്‍ത്തനരഹിതമായിരുന്നു. മോഷ്ടാക്കള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന അരിവാള്‍ ഇവിടെനിന്നും കണ്ടെത്തി. ഡോഗ് സ്‌ക്വാഡിലെ നായ സ്റ്റുഡിയോയില്‍ നിന്നും മണംപിടിച്ച് ഈ വീട്ടിലെത്തുകയും വീടിന്‍റെ പിന്നാമ്പുറത്തെ പുരയിടത്തിലൂടെ കറങ്ങി തിരികെ വീട്ടിലേയക്ക് തന്നെ എത്തുകയും ചെയ്തു. വീട്ടിൽ ഒളിച്ചിരുന്നശേഷമായിരുന്നു മോഷണം നടത്തിയതെന്നാണ് നിഗമനം.