കോട്ടയം: പാലാ നഗരസഭയുടെ ന്യായവില ഉച്ചഭക്ഷണ കൗണ്ടര്‍ പുനരാരംഭിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭക്ഷണശാലകള്‍ എല്ലാം അടച്ചതിനെ തുടര്‍ന്നാണ് ആവശ്യക്കാര്‍ക്ക് ഭക്ഷണമൊരുക്കാന്‍ നഗരസഭ തീരുമാനിച്ചത്. ഉച്ചഭക്ഷണ നിരക്ക് 25 രൂപ നിരക്കില്‍ നിന്നും 20 രൂപയാക്കി കുറച്ചതായും നഗരസഭ അറിയിച്ചു. പാഴ്‌സല്‍ മാത്രമാണ് ഇവിടെ നിന്നും ലഭ്യമാക്കുന്നത്.
പാലാ നഗരസഭയുടെ ന്യായവില ഉച്ചഭക്ഷണ കൗണ്ടര്‍ പുനരാരംഭിച്ചു - Pala Municipality resumes lunch counter
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭക്ഷശാലകളെല്ലാം അടച്ച സാഹചര്യത്തിലാണ് പാലാ നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉച്ചഭക്ഷണ കൗണ്ടര്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ച്.
നഗരസഭ അധ്യക്ഷ മേരി ഡൊമനിക് ഭക്ഷണ വിതരണോദ്‌ഘാടനം നിര്‍വഹിച്ചു. ജനറല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്കും, അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടിട്ടുള്ള നല്ലൊരു ശതമാനം ആളുകള്‍ക്കും നഗരസഭയുടെ ഉച്ചഭക്ഷണ കൗണ്ടര്‍ അനുഗ്രഹമായി. പതിവ് പോലെ നാല് കൂട്ടം കറികള്‍ ഉള്‍പ്പെടുത്തിയാണ് ഊണ് നല്‍കുന്നത്. ഉച്ചക്ക് 12 മണി മുതല്‍ ഇവിടെ നിന്നും പാഴ്‌സല്‍ ലഭിക്കും.
ആറ് വര്‍ഷം മുമ്പാണ് നഗരസഭ ഭക്ഷണ വിതരണ കൗണ്ടര്‍ ആരംഭിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് നഗരസഭയുടെ നേതൃത്വത്തില്‍ സൗജന്യമായി ഭക്ഷണം നല്‍കാനും വാര്‍ഡുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് സഹായം ലഭ്യമാക്കണമെന്നും ജോസ്. കെ. മാണി എം.പി. നിര്‍ദേശിച്ചു.