നെല്ല് സംഭരിക്കുന്നില്ലെന്ന് പരാതി
നെല്ലിന് ഈർപ്പമുള്ളതിനാൽ വില കുറയ്‌ക്കണമെന്ന ആവശ്യമാണ് മില്ലുകൾ മുമ്പോട്ടു വയ്ക്കുന്നത്. ഇത് നേടിയെടുക്കുന്നതിനായി മനപ്പൂർവം നെല്ലുസംഭരണം വൈകിപ്പിക്കുന്നു എന്നാണ് ആരോപണം.
കോട്ടയം:വെച്ചൂർ പുതുക്കി പടശേഖരത്ത് കൊയ്‌തിട്ട നെല്ലുകൾ ഒരാഴ്‌ച പിന്നിട്ടിട്ടും സംഭരിക്കാൻ തയ്യാറാകാതെ മില്ലുകൾ. വെച്ചൂർ മോഡേൺ റൈസ് മില്ലാണ് കർഷകരിൽ നിന്നും നെല്ല് സ്വീകരിക്കാമെന്ന് ഏറ്റിരുന്നത്. പക്ഷേ കൊയ്‌ത്ത് കഴിഞ്ഞിട്ടും നെല്ല് കയറ്റി കൊണ്ട് പോകുന്നതിന് യാതൊരു വിധ നടപടികളും സ്വീകരിച്ചിട്ടില്ല. നെല്ലിന് ഈർപ്പമുള്ളതിനാൽ വില കുറയ്‌ക്കണമെന്ന ആവശ്യമാണ് മില്ലുകൾ മുമ്പോട്ടു വയ്ക്കുന്നത്. ഇത് നേടിയെടുക്കുന്നതിനായി മില്ലുകൾ മനപ്പൂർവം നെല്ലുസംഭരണം വൈകിപ്പിക്കുന്നു എന്നാണ് ആരോപണം. പൊതുമേഘലാ സ്ഥാപനമായ മേഡേൺ റൈസ് മില്ലിൽ നെല്ല് കേടുകൂടാതെ സംരക്ഷിക്കുന്നതിനുള്ള സൈലേജുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉള്ളപ്പോൾ നെല്ലിലെ ഈർപ്പത്തിൻ്റെ പേരിൽ വില കുറയ്‌ക്കുന്നത് അംഗീകരിക്കാനാവില്ലാന്നാണ് കർഷകർ പറയുന്നത്.