കേരളം

kerala

ETV Bharat / state

നെല്ല് സംഭരണം നിലച്ചു; കര്‍ഷകര്‍ പ്രതിസന്ധിയില്‍ - നെല്ല് സംഭരണം

ഇടനിലക്കാർ കൂടുതൽ കിഴിവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ക്വിന്‍റല്‍ കണക്കിന് നെല്ല് വിൽക്കാനാകാതെ കർഷകർ വലഞ്ഞിരിക്കുന്നത്.

Paddy Farmers in crisis  Paddy Farmers  Farmers  crisis  Paddy  നെല്ല് സംഭരണം നിലച്ചു; കര്‍ഷകര്‍ പ്രതിസന്ധിയില്‍  നെല്ല് സംഭരണം നിലച്ചു  കര്‍ഷകര്‍ പ്രതിസന്ധിയില്‍  നെല്ല് സംഭരണം  കര്‍ഷകര്‍
നെല്ല് സംഭരണം നിലച്ചു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

By

Published : Apr 23, 2021, 5:09 PM IST

കോട്ടയം: കൊയ്തെടുത്ത നെല്ല് വിൽക്കാനാകാതെ കർഷകർ. ഇടനിലക്കാർ കൂടുതൽ കിഴിവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ക്വിന്‍റല്‍ കണക്കിന് നെല്ല് വിൽക്കാനാകാതെ കർഷകർ വലഞ്ഞിരിക്കുന്നത്. വേനൽ മഴ നീണ്ടു നിന്നാൽ മൂടിയിട്ടിരിക്കുന്ന നെല്ല് മുഴുവൻ നശിക്കും. കോട്ടയം വെച്ചൂരിലെ കർഷകരാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. വെച്ചൂർ പന്നയ്ക്കാതടo പാടശേഖരത്ത് പത്ത് ദിവസം മുൻപ് കൊയ്തെടുത്ത നെല്ല് ഇതുവരെ സംഭരിക്കാൻ കഴിഞ്ഞിട്ടില്ല. 108 ഏക്കറിൽ 68 കർഷകരാണ് കൃഷിയിറക്കിയത്. നെല്ലിന് ഗുണമേൻമ കുറവാണെന്ന് ആരോപിച്ച് ഒരു ക്വിന്‍റല്‍ നെല്ലിന് ആറും, ഏഴും കിലോ കിഴിവാണ് ഏജൻറുമാർ ആവശ്യപ്പെടുന്നത്. എന്നാൽ കൂടുതൽ കിഴിവ് നൽകി നെല്ല് വിൽക്കാൻ കർഷകർ തയാറല്ല.

നെല്ല് സംഭരണം നിലച്ചു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

കൂടുതല്‍ വായിക്കുക....സാമൂഹിക വിരുദ്ധർ കൃഷി നശിപ്പിച്ചതായി പരാതി

6000 ക്വിന്‍റല്‍ നെല്ലാണ് ഇവിടെ സംഭരിക്കാനാകാതെ കൂട്ടിയിട്ടിരിക്കുന്നത്. പാടത്തിന്‍റെ കരയിൽ നെൽകൂനകൾ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഇട്ട് മൂടി സൂക്ഷിച്ചിരിക്കുകയാണ്. വേനൽ മഴ കനത്താൽ നെല്ല് നശിച്ചു പോകും. കർഷകർക്ക് വലിയ നഷ്ടമുണ്ടാകുകയും ചെയ്യും. ഇടനിലക്കാരുടെ ചൂഷണo ഒഴിവാക്കി നെല്ല് സംഭരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നു നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.

ABOUT THE AUTHOR

...view details