കോട്ടയം: കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വിപുലീകരണം ലക്ഷ്യമിട്ട് കോട്ടയത്ത് പി.ജെ ജോസഫ് നേതൃയോഗം വിളിച്ചുചേര്‍ത്തു. വർക്കിങ് ചെയർമാന്‍റെ അധികാരം ഉപയോഗിച്ചുകൊണ്ടുള്ള പി.ജെ ജോസഫിന്‍റെ നടപടികൾ ചോദ്യം ചെയ്‌ത് ജോസ് കെ. മാണി വിഭാഗം വഞ്ചിയൂർ കോടതിയിൽ നൽകിയ ഹർജിയിൽ ഇരുപത്തിമൂന്നിന് വിധി വരാനിരിക്കെയാണ് ജോസഫ് വിഭാഗത്തിന്‍റ നിർണായക നീക്കം. വരാനിരിക്കുന്ന യുഡിഎഫ് യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ച് ആറ് പ്രതിനിധികൾ പങ്കെടുക്കുമെന്നും ജോസ് കെ.മാണി വിഭാഗത്തില്‍ നിന്നും ആരും ഉണ്ടാവില്ലെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. ജോസ് കെ. മാണി വിഭാഗത്തില്‍ നിന്ന് ആരെങ്കിലുമെത്തിയാൽ അവരെ തടയില്ലെന്നും ജോസഫ് കോട്ടയത്ത് പറഞ്ഞു.
നിര്‍ണായക നീക്കവുമായി പി.ജെ ജോസഫ്; ലക്ഷ്യം സംസ്ഥാന കമ്മിറ്റി വിപുലീകരണം - kerala congress chairman
ഇരുപത്തിയാറിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് രേഖകൾ സമർപ്പിക്കണമെന്നിരിക്കെ സി.എഫ് തോമസിനെ ചെയർമാനാക്കി സംസ്ഥാന കമ്മിറ്റി ജോസഫ് പക്ഷത്തിന് അനുകൂലമാക്കാനാണ് നീക്കം
ഇരുപത്തിയാറിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് രേഖകൾ സമർപ്പിക്കണമെന്നിരിക്കെ സി.എഫ് തോമസിനെ ചെയർമാനാക്കി സംസ്ഥാന കമ്മിറ്റി ജോസഫ് പക്ഷത്തിന് അനുകൂലമാക്കാനാണ് നീക്കമെന്നാണ് സൂചന. നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍ ജോസഫ് പൂർണമായും മാറ്റം വരുത്തിയേക്കും. കട്ടപ്പന കോടതിയുടെ വിധിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനൂകൂല പ്രസ്‌താവനകളും മുന്‍നിര്‍ത്തിയാണ് ജോസഫ് പക്ഷത്തിന്‍റെ നീക്കങ്ങൾ. 10 ദിവസത്തെ നോട്ടീസ് നൽകി ഇരുപത്തിയഞ്ചിന് മുമ്പ് ജോസഫ് സംസ്ഥാന കമ്മിറ്റി വിളിച്ച് ചേര്‍ക്കും.