കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് നേതാവ് പി സി തോമസ് എൻഡിഎ വിട്ടു. പി സി തോമസിന്‍റെ കേരള കോണ്‍ഗ്രസിൽ ജോസഫ് ഗ്രൂപ്പ് ലയിക്കും. ലയനം ഇന്ന് കടുത്തുരുത്തിയിൽ വച്ച് നടക്കും.
പി.സി തോമസ് എൻഡിഎ വിട്ടു; ജോസഫ്-തോമസ് വിഭാഗങ്ങൾ ഇന്ന് ലയിക്കും - ലയനം
ജോസഫ് ഗ്രൂപ്പ് ,പി. സി തോമസിന്‍റെ കേരള കോണ്‍ഗ്രസിൽ ലയിക്കും. ലയനം ഇന്ന് കടുത്തുരുത്തിയിൽ വച്ച് നടക്കും.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്ന് പി.ജെ. ജോസഫിന്‍റെ നിർദേശപ്രകാരം രണ്ടു പ്രമുഖ നേതാക്കളാണ് ലയന നീക്കങ്ങൾക്ക് ചുക്കാൻ പടിച്ചത്. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരള കോൺഗ്രസ് എന്ന പേര് ലഭിക്കും. ലയിച്ചതിനുശേഷം പാർട്ടിക്ക് പുതിയ പേര് നൽകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പട്ടികയിൽ ചെണ്ട ചിഹ്നം ഇല്ലാത്തതിനാൽ മറ്റേതെങ്കിലും ചിഹ്നവും ആവശ്യപ്പെടും. പി ജെ ജോസഫ് തന്നെയായിരിക്കും ചെയർമാൻ. പി.സി. തോമസിനും ഇതിനോടു യോജിപ്പാണെന്നാണ് വിവരം. വര്‍ക്കിങ് ചെയർമാൻ സ്ഥാനമാണ് പി.സി. തോമസിന്‍റെ ആവശ്യം.