പൗരത്വ ഭേദഗതി; ജനകീയ പ്രതിരോധത്തിന് മുന്നില്‍ ഇല്ലാതാകുമെന്ന് പി.ജെ ജോസഫ് - p j joseph statement
ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനായി ഇന്ത്യൻ ജനതയ്ക്ക് മേല്‍ നിയമം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കോട്ടയം ഗാന്ധി സക്വയറില്‍ യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് ജോസഫ് പറഞ്ഞു.
പൗരത്വ ഭേദഗതി; ജനകീയ പ്രതിരോധത്തിന് മുന്നില്‍ ഇല്ലാതാകുമെന്ന് പി.ജെ ജോസഫ്
കോട്ടയം: ജനങ്ങളെ ജാതിയുടെ പേരിൽ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമം ജനകീയ പ്രതിരോധത്തിന് മുമ്പിൽ ഇല്ലാതാകുമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് എംഎല്‍എ. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനായി ഇന്ത്യൻ ജനതയ്ക്ക് മേല്‍ നിയമം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കോട്ടയം ഗാന്ധി സ്‌ക്വയറില്‍ യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് ജോസഫ് പറഞ്ഞു. ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും നടപ്പാക്കാമെന്ന് മോദി കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.