കോട്ടയം: യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് ദ്വിതീയൻ പാത്രിയർക്കീസ് ബാവക്കെതിരെ ഓർത്തഡോക്സ് സഭ. ഓർത്തഡോക്സ് വിഭാഗവുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണ് എന്നാൽ അതിന്‍റെ പേരിൽ ഒന്നും ബലി കഴിക്കാൻ ഇല്ലെന്നുളള ബാവയുടെ പ്രസ്താവനക്കെതിരെയാണ് ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരിക്കുന്നത്. കോടതികൾക്ക് വിശ്വാസങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും ജനങ്ങളാണ് ഏത് വിശ്വാസം സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും ബാവ പറഞ്ഞിരുന്നു.
പാത്രിയർക്കീസ് ബാവയുടേത് യുദ്ധാഹ്വാനം; യാക്കോബായ പരമാധ്യക്ഷനെതിരെ ഓർത്തഡോക്സ് സഭ - pathriyarkkis bava
ഓർത്തഡോക്സ് വിഭാഗവുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണ് എന്നാൽ അതിന്‍റെ പേരിൽ ഒന്നും ബലി കഴിക്കാൻ ഇല്ലെന്നുളള ബാവയുടെ പ്രസ്താവനക്കെതിരെയാണ് ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരിക്കുന്നത്.
പാത്രിയർക്കീസ് ബാവയുടേത് യുദ്ധാഹ്വാനമാണ്. ബാവയുടെ പ്രസ്താവന നിർഭാഗ്യകരവും സമാധാനത്തിന്‍റെ സാധ്യത അടച്ചുകളയുന്നതുമാണെന്ന് ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്കോറോസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യൻ മണ്ണിൽ ഇന്ത്യയുടെ നിയമ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നത് കോടതി അലക്ഷ്യം മാത്രമല്ല രാജ്യദ്രോഹ കുറ്റവുമാണ്. ഇത് സമാധാനത്തിനുള്ള ആഹ്വാനമല്ല, വിഘടനത്തിനുള്ള വിളിയാണെന്നും പത്രക്കുറിപ്പിൽ പറയുന്നു. മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന്‍റെ ഭാഗമായി പത്തനംതിട്ട മഞ്ഞനിക്കര സെന്‍റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എത്തിയപ്പോഴാണ് പാത്രിയർക്കീസ് ബാവയുടെ വിവാദ പ്രസ്താവനകൾ. ആരോടാണ് വിധേയത്വമെന്ന് തീരുമാനിക്കേണ്ടത് സ്വയമാണ്. അത് അടിച്ചേൽപ്പിക്കരുത്. നിയമത്തെയും നിയമ സംവിധാനത്തെയും ബഹുമാനിക്കുന്നുണ്ട്. ദൈവത്തിന്‍റെ ആലയത്തെ തകർക്കാൻ ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് എങ്ങനെ കഴിയുമെന്നും ബാവ ചോദിച്ചു. പള്ളികൾ തകർത്ത് വിശ്വാസത്തെ അടിയറവ് പറയിക്കാമെന്ന് ആരും കരുതേണ്ടെന്നും ഏതെങ്കിലും പള്ളിയോ സ്ഥാപനമോ നഷ്ടപ്പെട്ടാൽ വീണ്ടും പുതിയ നിർമ്മിച്ച് വിശ്വാസം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.