കേരളം

kerala

ETV Bharat / state

'മേയറെ പാവയാക്കി എല്ലാം ചെയ്യുന്നത് സിപിഎം'; പാര്‍ട്ടി സെക്രട്ടറി സിപിഎമ്മിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്ന് വിഡി സതീശന്‍

പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതി. നിയമനങ്ങള്‍ നടത്തേണ്ട. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയല്ല നിയമനങ്ങള്‍ നടത്തുന്നതെങ്കില്‍ വലിയ സമരങ്ങള്‍ക്ക് കേരളം സാക്ഷിയാകുമെന്നും വി.ഡി സതീശന്‍

opposition leader v d satheeshan  mayor letter  reservation issue  mayor arya Rajendran  mayor letter protest  governor controversy  media prohibition  latest news in kottayam  latest news today  cpim  congress  വിഡി സതീശന്‍  സാമ്പത്തിക സംവരണത്തിന് കോണ്‍ഗ്രസ് എതിരല്ല  സാമുദായിക സംവരണം  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  സിപിഎം  ഗവര്‍ണര്‍ ചെയ്‌തത് തെറ്റ്  ഗവര്‍ണര്‍ വിവാദം  മേയര്‍ ആര്യ രാജേന്ദ്രന്‍  മേയറുടെ കത്തിടപാട്  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'മേയറെ പാവയാക്കി എല്ലാം ചെയ്യുന്നത് സിപിഎം'; പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്ന് വിഡി സതീശന്‍

By

Published : Nov 7, 2022, 6:27 PM IST

കോട്ടയം :മേയറെ പാവയാക്കി കോര്‍പറേഷനില്‍ സി.പി.എമ്മാണ് എല്ലാം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാത്രമല്ല സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. എംപ്ലോയ്മെന്‍റ് എക്‌സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്.

പിന്‍വാതില്‍ നിയമനം കിട്ടിയവര്‍ പുറത്താകാതിരിക്കാനാണ് വകുപ്പ് തലവന്‍മാര്‍ പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത്. ഇപ്പോള്‍ കത്ത് കൊടുത്തയാളും വാങ്ങിയ ആളുമില്ല. കത്ത് എവിടെ നിന്നാണെന്ന് പോലും അറിയില്ലെന്ന് പറയുന്ന മേയറും സി.പി.എമ്മും ജനങ്ങളുടെ സാമാന്യബുദ്ധിയെ പരിഹസിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടി സെക്രട്ടറി നിയമനം നടത്തണ്ടേ : എന്താണ് നടന്നതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. ആ അധ്യായം അടഞ്ഞു എന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. അധ്യായം അടയ്ക്കുന്നതും തുറക്കുന്നതും പാര്‍ട്ടി സെക്രട്ടറിയാണോ?- പ്രതിപക്ഷ നേതാവ് ചോദിച്ചു.

'മേയറെ പാവയാക്കി എല്ലാം ചെയ്യുന്നത് സിപിഎം'; പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്ന് വിഡി സതീശന്‍

പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതി. നിയമനങ്ങള്‍ നടത്തേണ്ട. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയല്ല നിയമനങ്ങള്‍ നടത്തുന്നതെങ്കില്‍ വലിയ സമരങ്ങള്‍ക്ക് കേരളം സാക്ഷിയാകും.

തിരുവനന്തപുരം കേര്‍പറേഷനില്‍ നടന്ന ഗുരുതരമായ തെറ്റിനെതിരെയാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും സമരം നടത്തുന്നത്. സമരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോര്‍പറേഷനിലെ 295 ഒഴിവുകളിലേക്ക് ആളെ നല്‍കണമെന്നാവശ്യപ്പെട്ട് മേയര്‍ പാര്‍ട്ടി സെക്രട്ടറിക്ക് കത്തെഴുതിയത് ചെറുപ്പക്കാരെ മുഴുവന്‍ ഞെട്ടിച്ച സംഭവമാണെന്ന് സതീശന്‍ അഭിപ്രായപ്പെട്ടു.

ഗവര്‍ണര്‍ ചെയ്‌തത് തെറ്റ് : ഗവര്‍ണര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും പാര്‍ട്ടി പിന്തുണയ്‌ക്കില്ല. ഗവര്‍ണര്‍ രണ്ട് മാധ്യമങ്ങളെ പുറത്താക്കിയത് തെറ്റാണ്. ആര് കടക്ക് പുറത്തെന്ന് പറഞ്ഞാലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

സാമുദായിക സംവരണം ലഭിക്കുന്നവര്‍ക്ക് ഒരു ദോഷവും ഉണ്ടാകാത്ത തരത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്നതാണ് കോണ്‍ഗ്രസ് നിലപാട്. സാമ്പത്തിക സംവരണത്തിന് കോണ്‍ഗ്രസ് എതിരല്ല. കെ.പി.സി.സി ഈ വിഷയം ചര്‍ച്ച ചെയ്‌ത് നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ദേശീയ തലത്തിലും പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

...view details