കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടപ്പോൾ കവാത്ത് മറന്നു; വിമർശനവുമായി ചെന്നിത്തല - വിമർശനവുമായി ചെന്നിത്തല

കൊച്ചിയിലെ പരിപാടിയിൽ സ്വകാര്യ വത്കരണത്തെ എതിർത്ത് മുഖ്യമന്ത്രി സംസാരിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു

CHENNITHALA
മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയെ കണ്ടപ്പോൾ കവാത്ത് മറന്നു; വിമർശനവുമായി ചെന്നിത്തല

By

Published : Feb 15, 2021, 11:50 AM IST

Updated : Feb 15, 2021, 10:12 PM IST

കോട്ടയം:മുഖ്യമന്ത്രിക്ക് നേരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത് മറന്നെന്നും പ്രധാനമന്ത്രിയുടെ മുമ്പിൽ നല്ലപിള്ള ചമയാൻ ശ്രമിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊച്ചിയിലെ പരിപാടിയിൽ സ്വകാര്യ വത്കരണത്തെ എതിർത്ത് മുഖ്യമന്ത്രി സംസാരിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടപ്പോൾ കവാത്ത് മറന്നു; വിമർശനവുമായി ചെന്നിത്തല

മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചവരെ ഒഴിവാക്കുന്നുവെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയിൽ എസ്എഫ്ഐക്കാരെ മാത്രമാണ് പങ്കെടുപ്പിക്കുന്നത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു. ബിജെപിയുടെ ജാഥയുടെ പേര് വിജയജാഥയെന്നാണ്. മുഖ്യമന്ത്രിയുടെ പേരിൽ നടത്തുന്ന ജാഥയാണിതെന്നും ബിജെപി - സിപിഎം ബന്ധം ഇതോടെ വ്യക്തമായിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പാലായിൽ യാതൊരു വെല്ലു വിളിയുമില്ലെന്നും മാണി സി കാപ്പനോട് എൽഡിഎഫ് ചെയ്തത് രാഷ്ട്രീയ കുതിരക്കച്ചവടമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കാപ്പന്‍റെ വരവ് യുഡിഎഫിന് ഗുണം ചെയ്യുമെന്നും പിസി ജോർജിന്‍റെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കോട്ടയത്ത് പറഞ്ഞു. സർക്കാർ തൊഴിൽ രഹിതരായ ചെറുപ്പക്കാരെ വെല്ലുവിളിക്കുകയാണെന്നും സമരം ചെയ്യുന്നവരുമായി സർക്കാർ ചർച്ചക്ക് തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Last Updated : Feb 15, 2021, 10:12 PM IST

ABOUT THE AUTHOR

...view details