കോട്ടയം: ഓർത്തഡോക്സ് സഭാ ആസ്ഥാനത്തേക്ക് യാക്കോബായ സഭയുടെ പിന്തുണയോടെ നടത്തുന്ന മാർച്ച് കൂടുതല്‍ തർക്കത്തിന് വഴിയൊരുക്കുന്നു. വെള്ളിയാഴ്ചയാണ് സഭാ സമാധാന ജനകീയ സമിതി എന്ന പേരിൽ യാക്കോബായ സഭയുടെ പിന്തുണയോടെ ദേവലോകത്തേക്ക് മാർച്ച് നടത്തുന്നത്. ഓർത്തഡോക്സ് വിഭാഗക്കാരനായ കൊല്ലം പണിക്കരുടെ നേതൃത്വത്തിൽ യാക്കോബായ വിഭാഗം വൈദികരായ ഫാദർ കുര്യാക്കോസ് കടവുംഭാഗം കോട്ടയം പ്രസ് ക്ലബ്ബിലാണ് മാര്‍ച്ചിന്‍റെ വിവരം പ്രഖ്യാപിച്ചത്. സമാധാനത്തിന് വേണ്ടിയാണ് മാർച്ച് നടത്തുന്നതെന്ന് സമിതിയുടെ വിശദീകരണം.
ഓർത്തഡോക്സ് സഭാ ആസ്ഥാനത്തേക്ക് മാർച്ച് - march
വെള്ളിയാഴ്ചയാണ് സഭാ സമാധാന ജനകീയ സമിതി എന്ന പേരിൽ യാക്കോബായ സഭയുടെ പിന്തുണയോടെ ദേവലോകത്തേക്ക് മാർച്ച് നടത്തുന്നത്.
ഓർത്തഡോക്സ് സഭാ ആസ്ഥാനത്തേക്ക് മാർച്ച്
എന്നാല്‍ മാർച്ചിനെക്കുറിച്ച് വാർത്താ സമ്മേളനം നടത്തിയ യാക്കോബായ വിഭാഗത്തെ കോട്ടയം പ്രസ്ക്ലബ്ബിൽ മുന്നിൽ ഓർത്തഡോക്സ് വിഭാഗം തടഞ്ഞു. പ്രശ്നങ്ങളില്ലാത്ത കോട്ടയത്ത് പ്രശ്നങ്ങളുണ്ടാക്കാനാണ് ഒരു വിഭാഗത്തിന്‍റെ ശ്രമമെന്നാരോപിച്ചാണ് ഓർത്തഡോക്സ് സഭാ സെക്രട്ടറി പി കെ കുര്യാക്കോസിന്‍റെ നേതൃത്വത്തിലുള്ള സംഘം യാക്കോബായ വിഭാഗത്തെ തടഞ്ഞത്.
Last Updated : May 8, 2019, 4:52 PM IST