കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്‍റ്

കോട്ടയം പ്രസ്‌ ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്‍റ്  നിയോജക മണ്ഡലം  വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ്  State President, One India One Pension Movement  One India One Pension Movement  Vinod K. Jose  വിനോദ് കെ.ജോസ്
വിവിധ നിയോജക മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ തീരുമാനിച്ചു; വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്‍റ്

By

Published : Mar 2, 2021, 6:28 PM IST

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ തീരുമാനിച്ചതായി വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്‍റ് പ്രതിനിധികൾ അറിയിച്ചു. കോട്ടയം പ്രസ്‌ ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുപ്പതോളം നിർദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രകടനപത്രിക വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് വിനോദ് കെ.ജോസ് പ്രകാശനം ചെയ്തു.

വിവിധ നിയോജക മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ തീരുമാനിച്ചു; വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്‍റ്

പ്രകടനപത്രികയിൽ മുഖ്യമായി അവതരിപ്പിക്കുന്നത് ജാതി-മത-വർഗ-വർണ-ലിംഗ വ്യത്യാസമില്ലാതെ 60 വയസ്സ് കഴിഞ്ഞ എല്ലാ ജനങ്ങൾക്കും 10,000 രൂപാ പ്രതിമാസ പെൻഷൻ അനുവദിക്കണമെന്നുള്ളതാണ്. എല്ലാവർക്കും ഉന്നത നിലവാരമുള്ള സൗജന്യ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പു നൽകുന്നു. കാർഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വിലയും ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തും. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അമിതമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കി പരിധി നിശ്ചയിക്കുന്നതിനോടെപ്പം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ എണ്ണം മൂന്നായിട്ട് നിജപ്പെടുത്തും. സർക്കാർ ജീവനക്കാരുടെ രാഷ്ട്രീയ സംഘടനാപ്രവർത്തനങ്ങൾ നിരോധിക്കും. പൊതു ഖജനാവിൽ നിന്നും ശമ്പളം നൽകുന്ന നിയമനങ്ങളെല്ലാം പിഎസ്‌സി മുഖേന മാത്രമായിരിക്കും നടക്കുകയെന്നും പ്രകടന പത്രികയില്‍ പറയുന്നു.

യോഗത്തിൽ സംസ്ഥാന സെക്രട്ടറി പിഎംകെ ബാവ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫൗണ്ടർ മെമ്പറും സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ബിജു.എം.ജോസഫ്, സംസ്ഥാന ട്രഷറർ മുസ്‌തഫ തോപ്പിൽ, കോട്ടയം ജില്ല പ്രസിഡന്‍റ് എൻ.എം ഷരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details